Tue Dec 12, 2023 10:56 PM 1ST
Location
Sign In
25 Apr 2024 08:07 IST
Share News :
മുക്കം: ഒരുപാട് നന്മകളുടെ മനസ്സിൻ്റെ ഉടമയായിരുന്നു എൻ.കെ.ഉമ്മർകോയ മാസ്റ്ററെന്ന ഈസ്റ്റ് ചേന്ദമംഗല്ലൂർ തീരം റസിഡൻസ് അസോസിയേഷൻ സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം അഭിപ്രായപ്പെട്ടു. പൊതുപ്രവർത്തകൻ, അധ്യാപകൻ, പരിസ്ഥിതി പ്രവർത്തകൻ, കർഷകൻ, ഗൃഹനാഥൻ തുടങ്ങിയ പദവികളിലൂടെ നാടിൻ്റെ മാതൃക നടത്തിയ വ്യക്തിത്വത്തിൻ്റെ ഉടമയായിരുന്നു.പ്രായവിത്യാസമില്ലാതെയും കക്ഷി രാഷ്ട്രിയ വിത്യാസമില്ലാതെ സൗഹൃദ 'ബന്ധം ഉമർ കോയ മാഷിൻ്റെ സവിശേഷതയായിരുന്നു സംസാരിച്ചവർ അഭിയായപ്പെട്ടു. ഒ. ഷരീഫുദ്ദിൻ അധ്യക്ഷത വഹിച്ചു.വാർഡ് കൗൺസിൽ ഫാത്തിമ കൊടപ്പന മുഖ്യ പ്രഭാഷണം നടത്തി . കെ.പി.അഹമ്മദ് കുട്ടി, കെ.ടി.മഹമ്മൂദ്, ഷഫീഖ് മാടായി, സി.കെ അബ്ദുൽ വഹാബ്, പി.കെ.ഷരീഫുദ്ദിൻ, ടി.കെ.ഫൈസൽ, ഷാഹിന ടീച്ചർ, ഇ.റഷീദ് മാസ്റ്റർ, എം.അത്താവുല്ല മാസ്റ്റർ, ഇ.കെ.അൻവർ, എം.ഉണ്ണിച്ചേക്കു, കെ.അബ്ദുസ്സലാം, സി.കെ ഹനീഫ, കെ.ടി.തമന്ന, മുഹമ്മദ് അമീൻ തുടങ്ങിയവർ സംസാരിച്ചു.കെ.ടി.അബ്ദുല്ല പ്രാർത്ഥന നടത്തി.
ചിത്രം: ഈസ്റ്റ് ചേന്ദമംഗല്ലൂർ റസിഡൻൻസ് അസോസിയേഷൻ ഫിർദൗസിൽ സംഘടിപ്പിച്ച എൻ.കെ.ഉമ്മർകോയ മാസ്റ്റർ അനുസ്മരണചടങ്ങിൽ നിന്ന്.
Follow us on :
Tags:
More in Related News
Please select your location.