Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കൊടിഞ്ഞി ഫൈസൽ വധം: വിചാരണയിൽ സംഭവ ദൃക്സാക്ഷി പ്രതിയെ തിരിച്ചറിഞ്ഞു.

10 Jul 2025 10:45 IST

Jithu Vijay

Share News :

തിരൂർ : ഇസ്ലാംമതം സ്വകരിച്ച കൊടിഞ്ഞി ഫൈസലിനെ ആർ.എസ്എസുകാർ കൊലപെടുത്തിയ കേസിൽ പ്രതിയെ സാക്ഷി തിരിച്ചറിഞ്ഞു. വിചാരണയുടെ സാക്ഷിവിസ്താരത്തിൽ പ്രോസിക്യൂഷൻ സാക്ഷി പട്ടികയിലെ അഞ്ചാം സാക്ഷിയെ രണ്ടാം ദിവസമായ ഇന്നലെയാണ് തിരൂർ വിചാരണ കോടതി മൂന്നാം സാക്ഷിയായി വിസ്തരിച്ചത്.


2016 നവംബർ 19 ന് കൊടിഞ്ഞി ഫാറൂഖ് നഗറിൽ വെച്ച് ആർ.എസ് എസ് പ്രവർത്തകർ ഇസ്ലാം സ്വീകരിച്ചതിൻ്റെ പേരിൽ ഫൈസലിനെ കൊലപെടുത്തുകയായിരുന്നു. മതം മാറിയതിൻ്റെ പേരിൽ ഫൈസലിനെ കൊലപെടുത്തിയെന്നാണ് പോലീസ് കുറ്റപത്രം. സംഭവം ദിവസം പുലർച്ചെ ഫൈസൽ കൊല്ലപ്പെട്ട സ്ഥലത്തെ ഹോട്ടൽ ഉടമയായ ഹംസ എന്ന സാക്ഷിയെ വിസ്ഥരിച്ചത്.


സാധാരണ പുലർച്ചെ നാലു മണിക്ക് ഹോട്ടൽ തുറക്കാറുള്ള താൻ സംഭവ ദിവസം കടയുടെ ഷട്ടർ പകുതി തുറന്ന് ഹോട്ടൽ അടുക്കളയിൽ പലഹാരം ഉണ്ടാക്കുന്നതിനിടെ വലിയ നിലവിളി കേട്ട് പുറത്തിറങ്ങാൻ തുനിയുമ്പോൾ ഓടി വന്ന പ്രതികളിലൊരാളായ ശ്രീകേഷ് ഷട്ടർ ഉയർത്താൻ അനുവദിക്കാതെ ഷട്ടർ താഴ്ത്തുകയും ഭയന്ന താൻ ഉള്ളിൽ നിൽക്കുകയായിരുന്നെന്നും, പിന്നീട് ബൈക്ക് സ്റ്റാർട്ട് ചെയ്ത് പോവുന്ന ശബ്ദം കേട്ടപ്പോൾ ഷട്ടർ പൊന്തിച്ച് നോക്കിയപ്പോൾ തൊട്ടടുത്ത പള്ളിയിലെ മൗലവി ആരെയൊവെട്ടി കൊന്നന്ന് ആഗ്യം കാണിച്ചപ്പോഴാണ് സംഭവം അറിഞ്ഞതെന്നുമാണ് കോടതിയിൽ മൊഴി നൽകിയത്. പിന്നീട് ഓടി കൂടിയ ആരെക്കെയൊ നായരുടെ മകൻ ഫൈസലിനെയാണ് വെട്ടിയതെന്ന് വിളിച്ച് പറയുന്നുണ്ടായിരുന്നെന്നും മൊഴിനൽകി.


ഒരേ വസ്ത്രങ്ങൾ ധരിച്ചെത്തിയ ആർ.എസ് എസ് കൊലയാളി സംഘത്തിൽ നിന്നാണ് കേസിലെ മൂന്നാം പ്രതിയായ ശ്രീകേഷിനെ ഹോട്ടൽ ഉടമ തിരിച്ചതിഞ്ഞത്.

സാക്ഷിവിസ്താരത്തിലെ രണ്ടാം ദിനമായ ഇന്നലെ നടന്ന വിചാരണയിൽ 16 പ്രതികളും ഒരേ വസ്ത്രവും മാസ്കും ധരിച്ചാണ് കോടതിയിൽ എത്തിയത്. ഇനി വരുന്ന 14ാം തിയതി സാക്ഷിവിസ്താരം നടക്കും.


ഹമീദ് പരപ്പനങ്ങാടി

Follow us on :

More in Related News