Tue Dec 12, 2023 10:56 PM 1ST

Location  

Sign In

സമർപ്പിത മനസ്സുകൾക്കേ സേവനസന്നദ്ധ പ്രവർത്തനങ്ങൾക്ക് സാധ്യമാവൂ :എം.കെ. രാഘവൻ എം.പി.

11 Aug 2024 19:56 IST

Basheer Puthukkudi

Share News :


കുന്ദമംഗലം: സമൂഹ:ത്തിൽ വേദന അനുഭവിക്കുവരോട് അനുകമ്പയും കരുണയും തോന്നുന്ന സമർപ്പിത മനസ്സുകൾക്കേ സന്നദ്ധ സേവന . പ്രവർത്തനങ്ങൾക്ക് സാധ്യമാവുകയുള്ളൂ എന്ന് എം.കെ. രാഘവൻ എം.പി. പറഞ്ഞു. കുന്ദമംഗലം മണ്ഡലം േകേ കോൺഗ്രസ് കമ്മറ്റി നടത്തുന്ന . കോൺ കെയർ ചാരിറ്റബിൾ ട്രസ്റ്റിന്റെ പുതിയ ഓഫീസ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിക്കുന്നു അദ്ദേഹം. കോൺ കെയർ ചെയർമാൻ സി.വി. സംജിത്ത് ആധ്യക്ഷം വഹിച്ചു കേരള സംസ്ഥാന ഹൗസിംഗ് ഫെഡറേഷൻ അധ്യക്ഷൻ കെ.സി.അബു, കോൺഗ്രസ്. രാഷ്ട്രീയ കാര്യ സമിതി അംഗം എൻ. സുബ്രഹ്മണ്യൻ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് അരിയിൽ അലവി, എം ധനീഷ് ലാൽ, എം. ബാബ മോൻ, ബാബു നെല്ലുളി, എടക്കുനി അബ്ദുറഹിമാൻ, എം.പി. കേളുക്കുട്ടി, ഷൈജ വളപ്പിൽ, ടി.കെ.ഹിതേഷ് കുമാർ, ഗിരീഷൻ പടിഞ്ഞാറെപ്പാട്ട്, സുനിൽ ദാസ് കോരങ്കണ്ടി, അരുൺ ലാൽ പ്രസംഗിച്ചു. കൺവീനർ ലസിത കാരക്കുന്നുമ്മൽ സ്വാഗതവും വി.പി. തസ്ലീന നന്ദിയും പറഞ്ഞു

Follow us on :

More in Related News