Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഈന്തുങ്കൽ ഷാഹുൽ ഹമിദിൻ്റെ മലബാർ കുടിയേറ്റവും, മുസ്ലിങ്ങളും ചരിത്ര പുസ്തക പ്രകാശനം ശനിയാഴ്ച്ച ..

29 Aug 2024 18:57 IST

UNNICHEKKU .M

Share News :


മുക്കം: തെക്കൻ കേരളത്തിൽ നിന്നു മുസ്ലിംങ്ങൾ മലബാറിലേക്ക് നടത്തിയ കുടിയേറ്റ ത്തിൻ്റെ ചരിത്ര വിശകലനവുമായി ഈന്തുങ്കൽ ഷാഹുൽ ഹമീദ് രചിച്ച "മലബാർ കുടിയേറ്റവും മുസ്ലിങ്ങളും' എന്ന പേരിലുള്ള 

പ്രാദേശിക ചരിത്ര പുസ്തകത്തിൻ്റെ പ്രകാശനം ശനീയാഴ്ച്ച വൈകുന്നേരം 4 മണിക്ക്  മാധ്യമം - മീഡിയാവൺ ഗ്രൂപ്പ് എഡിറ്റർ ഒ. അബ്ദുറഹ്മാൻ പ്രകാശനം നിർവ്വഹിക്കും. സി.പി ചെറിയ മുഹമ്മദ് ഏറ്റു വാങ്ങും. കാരശ്ശേരി ബാങ്ക് ഓഡിറ്റോറിയത്തിലാണ് വേ  ദിയൊരുക്കിയത്.ഇതുവരെ ആരും കാര്യമായ അന്വേഷണങ്ങൾ നടത്തിയിട്ടില്ലാത്ത ഒരു മേഖലയിലേക്കാണ് ഈന്തുങ്കൽ ഷാഹുൽ ഹമീദ് ചരിത്ര രചന രംഗത്തേക്ക് കടന്ന് വന്നത്. ."മലബാറിലേക്കുള്ള കുടിയേറ്റം " ക്രിസ്തീയപരിസരത്തിൽ മാത്രമാണു നമുക്കു കേട്ടു ശീലമുള്ളത്. അതേ കാലത്ത് തെക്കൻ കേരളത്തിൽ നിന്നു മലബാറിലേക്ക് മുസ്ലിംകളും ഇതര സാമുദായിക വിഭാഗങ്ങളും കുടിയേറിയിരുന്നു. അവർ എണ്ണത്തിൽ കുറവായിരുന്നു. ആ കുടിയേറ്റത്തിനു വ്യവസ്ഥാപിത സംവിധാനങ്ങളോ പിന്തുണകളോ ഇല്ലായിരുന്നു. എങ്കിലും ജീവിതാവസ്ഥകൾ സമാനമായിരുന്നതിനാൽ അവരും ജനിച്ചു വളർന്ന നാടുവിട്ട് മറ്റൊരു ഭൂപ്രദേശത്തേക്ക് കുടിയേറി. 

 തെക്കൻ കേരളത്തിൽ നിന്നു മലബാറിലേക്ക് മുസ്ലിങ്ങൾ കുടിയേറിയത് ഏതു കാലത്തായിരുന്നു ? എന്തായിരുന്നു കുടിയേറ്റത്തിനു കാരണം ? ഏതൊക്കെ പ്രദേശത്തു നിന്നാണ് അവർ പുറപ്പെട്ടു വന്നത്? എവിടെയാണ് ആദ്യം കുടിവെച്ചത് ? ആരൊക്കെയായിരുന്നു ആദ്യ കുടിയേറ്റക്കാർ? എന്തായിരുന്നു അവരുടെ ജീവിതാവസ്ഥ?

പിന്നീട് അവർക്കെന്തു സംഭവിച്ചു? സാംസ്കാരികമായ ഇടകലരൽ ഉണ്ടായോ? തുടങ്ങി നമ്മുടെ മനസ്സിലുയരുന്ന സ്വാഭാവിക ചോദ്യങ്ങൾക്കെല്ലാം ഷാഹുൽ ഹമീദ് വളരെ ലളിതവും ഹ്രസ്വവുമായ ഉത്തരങ്ങൾ ഗ്രന്ഥത്തിലൂടെ നൽകുന്നത്.

 'മലബാർ കുടിയേറ്റവും മുസ്ലിങ്ങളും ' എന്ന ഈ ലഘു ചരിത്രഗ്രന്ഥം കുടിയേറ്റത്തിൻ്റെയും സ്വാഭാവികമായും ആ കാലത്തിൻ്റെയും ചരിത്രം വെളിവാക്കുന്നുണ്ട്. തെക്കൻ കേരളത്തിൽ നിന്നു കുടിയേറിയ മുസ്ലിംകളിൽ ഏറെപ്പേരും ' ഹനഫി മദ്ഹബു 'കാരായിരുന്നുവെന്നതിനാൽ റാവുത്തർ വിഭാഗത്തിൻ്റെ ചരിത്രാന്വേഷണമാണ് പുസ്തകത്തിൻ്റെ നട്ടെല്ല്. മതവിശ്വാസത്തിൻ്റെ ശക്തമായ സ്വാധീനമുണ്ടായിരുന്നതിനാൽ മഹല്ല് ,പള്ളി, അവയുടെ നേതൃത്വം എന്നിവയിലൂന്നിയാണ് സാമൂഹ്യ വളർച്ചയെ അന്വേഷിക്കുന്നത്. അക്കാലത്ത് പൊതു സമൂഹത്തിന്എന്തു സംഭവിച്ചു എന്ന് മറ്റു ചരിത്രങ്ങൾ നമ്മോടു പറയുമ്പോൾ തുർക്കി മുതൽ തമിഴ് പാരമ്പര്യം വരെ കാത്തുസൂക്ഷിക്കുന്ന റാവുത്തർ വിഭാഗത്തിലെ ഓരോ കുടുംബത്തിനും എന്തു സംഭവിച്ചു എന്ന അന്വേഷണത്തിലേക്ക് ഈ പുസ്തകം ശ്രദ്ധ കേന്ദ്രീകരിക്കുന്നു. വംശാവലീ ചരിത്രം, കുടുംബ ഡയറക്ടറി എന്നീ നിലപാടുകളും ഇതിൽ കാണാം. രചയിതാവ് കോഴിക്കോട് ജില്ലയിലെ കൂടരഞ്ഞിയിൽ താമസിക്കുന്നതിനാൽ കൂടരഞ്ഞിയുടെയും സമീപപ്രദേശത്തിൻ്റെയും പ്രാദേശിക ചരിത്രത്തിന് സവിശേഷമായ ഊന്നലും രചനയിൽ ചൂണ്ടി കാണിക്കുന്നുണ്ട് .


മലബാർ കുടിയേറ്റത്തെക്കുറിച്ച് പരാമർശിക്കുന്ന സാഹിത്യകൃതികൾ, ചരിത്രഗ്രന്ഥങ്ങൾ എന്നിവ വിശകലന വിധേയമാക്കുകയും അക്കാലത്തെ ക്രയവിക്രയങ്ങൾ ജീവിത രീതികൾ എന്നിവ പഠിക്കുകയും 'കേരളത്തിലെ റാവുത്തർമാർ ,' എന്ന ചരിത്ര പുസ്തകം,കുടുംബ ഡയറക്ടറികൾ എന്നിവയിൽ നിന്ന് തെളിവുകൾ ശേഖരിക്കുകയും ധാരാളം യാത്ര ചെയ്ത് കുടിയേറ്റ കുടുംബങ്ങളിലെ തല മുതിർന്നവരുമായി സംസാരിക്കുകയും ചെയ്താണ് ചരിത്രകാരൻ വിവരങ്ങൾ ശേഖരിച്ചിട്ടുള്ളത്.

കുടിയേറ്റത്തിൻ്റെ പശ്ചാത്തലം, കുടിയേറ്റം എന്ന അനുഭവം, നേരിടേണ്ടി വന്ന ജീവിതാവസ്ഥകൾ,ഏർപ്പെട്ട തൊഴിലുകൾ, കുടുംബ ജീവിതം, മതജീവിതം, ആചാരാനുഷ്ഠാനങ്ങൾ, ഭക്ഷണം, വിദ്യാഭ്യാസത്തിനു നൽകിയ പ്രാധാന്യം തുടങ്ങി ബഹുതല സ്പർശിയായ സാമൂഹ്യ വിശകലനത്തിനു ഈ പുസ്തകം ശ്രമിക്കുന്നുണ്ട്. സ്വാഭാവികമായും സമുദായം കൈവരിച്ച നേട്ടങ്ങൾ സ്ഥാനമാനങ്ങൾ എന്നിവയിലേക്ക് കൂടുതൽ വെളിച്ചം വീശുന്നുണ്ട് . എങ്കിലും സ്വയം വിമർശനത്തിനും തയ്യാറാവുന്നുണ്ട്.കാരശ്ശേരി ബാങ്ക് ഓഡിറ്റോറിയത്തിൽ പുസ്തക പ്രകാശന ചടങ്ങ് കേരള അഗ്രോ ഇൻഡസ്ട്രീസ് 

 കോ ർപ്പറേഷൻ ചെയർമാൻ  വി. കുഞ്ഞാലി ഉദ്ഘാടനം ചെയ്യും. പുസ്തക സമർപ്പണം ഡോ. അബ്ബാസ് അലിയാണ് . ചടങ്ങിൽ മുതിർന്ന കുടിയേറ്റ കർഷകരെ ആദരിക്കും.നിരവധി പ്രമുഖ രാഷ്ട്രീയ സാമൂഹ്യ സാംസ്കാരിക 

മേഖലകളിൽ നിന്നുള്ളവർ സംബന്ധിക്കും.














 

Follow us on :

More in Related News