Tue Dec 12, 2023 10:56 PM 1ST

Location  

Sign In

സ്നേഹവും ,സൗഹൃദവും സന്ദേശമാക്കി വിഷു, ഈദ് സൃഹൃദ് സംഗമം

13 Apr 2024 10:23 IST

UNNICHEKKU .M

Share News :


മുക്കം: സ്നേഹവും, സൗഹൃദവും സന്ദേശമാക്കി വിഷു, ഈദ് സംഗമം സന്തോഷത്തിൻ്റെ ആവേശപ്രകടനമായി. ജമാഅത്തെ ഇസ്ലാമി ചേന്ദമംഗല്ലൂർ യൂണിറ്റിൻ്റെ നേതൃത്വത്തിൽ ഉദയം ഹാളിൽ വിഷു, ഈദ് സുഹൃദ് സംഗമം സംഘടിപ്പിച്ചത്. മുക്കം നഗരസഭ കൗൺസിലർ എം 'മധുമാസ്റ്റർ ഉദ്ഘാടനം ചെയ്തു. ആഘോഷങ്ങളിൽ ഉയർന്ന് വരേണ്ടത് പരസ്പ്പര വിശ്വാസവും, സ്നേഹവും, അനുകമ്പയുമായിരിക്കണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.സൗഹൃദങ്ങൾ നഷ്ടപ്പെട്ടിരിക്കുന്ന കാലഘട്ടത്തിലാണ് നാം ജീവിക്കുന്നത്.സാഹോദര്യം എന്ന വാക്കുകൾ പോലും നഷ്ടപ്പെട്ടിരിക്കയാണ്.ഇത്തര സൗഹൃദ സംഗമങ്ങൾക്ക് തിരിച്ച് കൊണ്ട് വരാൻ സാധിക്കണം.കുടുംബങ്ങൾ പോലും ആരാണന്ന് തിരിച്ചറിയാനാവാത്ത ചിന്താഗതിയും,സാഹചര്യത്തിലും മാറ്റം വന്നിരിക്കയാണ്.കേരളത്തിൽ സൗഹൃദവും ,സ്നേഹവുമില്ലാത്ത ഭാഗങ്ങളിലാണ് കലാപമുണ്ടാവുന്നത്. സൗഹൃദം മാനസിക അടുപ്പമുണ്ടാക്കുന്നതിൽ മഹത്തായ പങ്കാണ് നിർവ്വഹിക്കുന്നത്. അദ്ദേഹം തുടർന്ന് പറഞ്ഞു.എം.സി.സുബ്ഹാൻ ബാബു മാസ്റ്റർ സൗഹൃദ സന്ദേശം പ്രഭാഷണം നടത്തി. മനുഷ്യർക്കിടയിൽ സത്യവും നീതിയും, ധർമ്മവും നിലനിർത്താനാണ് വിശ്വാസികൾ ആഹ്വാനം ചെയ്യുന്നതെന്ന അദ്ദേഹം പറഞ്ഞു. ജാതിയതയും വർഗ്ഗിയതയും, വംശീയതയും ഒരിക്കലും ഇസ്ലാം അംഗീകരിക്കുന്നില്ല തുടർന്ന് പറഞ്ഞു.

കെ.സുബൈർ അധ്യക്ഷത വഹിച്ചു.ജയശീലൻ മാസ്റ്റർ, മെഹ്റുന്നീസ അൻവർ, വി.പി.അബ്ദുൽ ഹമീദ്, കീരൻ മംഗലശ്ശേരി, നാഗൻ ചേന്ദാം കുന്നത്ത്, കെ.ടി.നജീബ്, ബന്ന ചേന്ദമംഗല്ലൂർ,കെ.ടി.ഹാഷിം, വഹിദ് സ്മാൻ , അബ്ദു റഹിമാൻ എം. ഇ.കെ.നബീൽ തുടങ്ങിയവർ സംസാരിച്ചു.ബേബി സുമതി,ഷാഹിന, എം.മുഹമ്മദ് എന്നിവർ ഗാനങ്ങൾ അവതരിപ്പിച്ചു.

Follow us on :

More in Related News