Tue Dec 12, 2023 10:56 PM 1ST
Location
Sign In
27 Jun 2024 20:39 IST
Share News :
പുന്നയൂർക്കുളം:പെരിയമ്പലം ബീച്ചിൽ കടലാക്രമണത്തിൽ വൻ നാശം.പെരിയമ്പലം ലിങ്ക് റോഡ് ശക്തമായ തിരമാലകളടിച്ച് തകർന്നു.റോഡിലെ ഇൻ്റർലേക്ക് കട്ടകൾ കടലിലേക്ക് ഒലിച്ചുപോയി.കഴിഞ്ഞ രണ്ട് മൂന്ന് ദിവസങ്ങളായി തുടരുന്ന കടലാക്രമണം ഇന്ന് വൈകീട്ടോടെ വീണ്ടും ശക്തമായതോടെയാണ് ബീച്ചിലെ റോഡ് ഉൾപ്പെടെയുള്ള ഭാഗങ്ങൾ കടലെടുത്തത്.കടലാക്രമണം ശക്തമാകുന്നതിന് മുമ്പ് ഈ റോഡിലെ ഇൻ്റർലേക്ക് കട്ടകൾ എടുത്തു മാറ്റാൻ പുന്നയൂർക്കുളം പഞ്ചായത്ത് അധികൃതരെയും വാർഡ് മെമ്പർ ഉൾപ്പെടെയുള്ളവരെയും നാട്ടുകാർ അറിയിച്ചെങ്കിലും ഒരു പ്രതികരണവും ഉണ്ടായില്ലെന്നും നാട്ടുകാർ പരാതിപ്പെട്ടു.
പുന്നയൂർക്കുളം ഗ്രാമപഞ്ചായത്ത് 10 ലക്ഷം രൂപയോളം വകയിരുത്തി കഴിഞ്ഞ മൂന്ന് വർഷം മുമ്പ് നിർമ്മിച്ച റോഡാണ് അവസാനം കടലാക്രമണത്തിൽ തകർന്നത്.വർഷാവർഷം ഉണ്ടാവുന്ന കടലാക്രമണത്തിൽ തിരമാലകൾ ആഞ്ഞടിച്ച് റോഡ് മണൽ നിറഞ്ഞ് മൂടാറുണ്ടെങ്കിലും ഇത്തവണ കടലെടുക്കുകയായിരുന്നു.ബീച്ചിന് സമീപമുള്ള വീടുകളും കടലാക്രമണ ഭീഷണിയിലാണ്.പലരും വീടുകളിൽ നിന്ന് ബന്ധുവീടുകളിലേക്ക് താമസം മാറ്റി.തീര മേഖല കടലാക്രമണ ഭീഷണിയിലാണ്.തങ്ങൾപ്പടി,കാപ്പിരിക്കാട്,പാലപ്പെട്ടി,തണ്ണിത്തുറ,പത്ത് മുറി,അജ്മീർ നഗർ,മന്ദലാംകുന്ന് എന്നീ തീരപ്രദേശങ്ങൾ ശക്തമായ കടലാക്രമണം നേരിടുകയാണ്.തീരത്തെ വീടുകളിലേക്ക് വെള്ളം കയറി വീടുകൾ കടലെടുക്കുന്ന സ്ഥിതി തുടരുകയാണ്.അനേകം തെങ്ങുകളും കാറ്റാടി മരങ്ങളും കടപുഴകിയിട്ടുണ്ട്.
Follow us on :
Tags:
More in Related News
Please select your location.