Tue Dec 12, 2023 10:56 PM 1ST
Location
Sign In
09 Nov 2024 12:29 IST
Share News :
കോട്ടയം: ലാഭകരമല്ലാത്ത നാണ്യവിള കൃഷി ഉപേക്ഷിക്കുന്ന തോട്ടഭൂമികൾ ഇതര കൃഷികൾക്കായി ഉപയോഗിക്കാൻ കർഷകർക്ക് അനുവാദം നൽകാൻ ഇച്ഛാശക്തിയോടെ സർക്കാർ മുന്നോട്ടുവരണമെന്ന് കേരളാ കോൺഗ്രസ് എം ചെയർമാൻ ജോസ് കെ മാണി. കേരള കോൺഗ്രസ് എം കോട്ടയം ജില്ലാ ഏകദിനക്യാമ്പ് പാലായിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
റബ്ബർ വിലയിടിന് ഉത്തരവാദിത്വം അധികാരത്തിലിരുന്ന കേന്ദ്രസർക്കാരുകൾക്കാണ്. റബർ കർഷകരെ സഹായിക്കുവാൻ കേന്ദ്ര സർക്കാർ നിലവിലെ ഇറക്കുമതി നയത്തിൽ മാറ്റം വരുത്തണം. വീണ്ടും റബർ വില കുത്തനെ ഇടിഞ്ഞിരിക്കുകയാണ്. സാധാരണ റബർ കർഷകരും ചെറുകിട വ്യാപാരികളും ഇതുമൂലം വീണ്ടും ബുദ്ധിമുട്ടിലായിരിക്കുന്നു. തോട്ടഭൂമിയിൽ മറ്റ് കൃഷികൾ പാടില്ലെന്ന കാലഹരണപ്പെട്ട വ്യവസ്ഥ എത്രയും വേഗം നിയമപരമായി സമൂലമായി മാറ്റണം. തുടർ കൃഷിയും പരിപാലനവും നടത്താത്തതിനാൽ നിരവധി തോട്ടങ്ങളാണ് തരിശിട്ടിരിക്കുകയും കാട് കയറിക്കിടക്കുകയും ചെയ്യുന്നത്. വനമേഖലകളോട് ചേർന്ന് കിടക്കുന്ന ഇത്തരം തോട്ടങ്ങളിൽ വന്യമൃഗങ്ങൾ വിവരിക്കുകയാണ്.
പല തോട്ടമുടമകൾക്കും അവിടേക്ക് പ്രവേശിക്കാനാവുന്നില്ല. ഇതുകാരണം സമീപപ്രദേശങ്ങളിലെ ജനവാസ മേഖലയിലുള്ളവരും വന്യജീവി ആക്രമണങ്ങൾ മൂലം വലിയ ബുദ്ധിമുട്ടുകളാണ് നേരിടുന്നത്. പഴവർഗ്ഗങ്ങളും പച്ചക്കറി ഇനങ്ങളുമടക്കമുള്ള കൃഷികൾക്കായി ഇത്തരം തോട്ടങ്ങൾ ഉപയോഗപ്പെടുത്താൻ കർഷകരെ എത്രയും വേഗം അനുവദിക്കണമെന്നും അതിനായി നിലവിലെ ചട്ടങ്ങളിൽ ഭേദഗതി വരുത്തുവാനുള്ള ആർജ്ജവം സർക്കാർ കാണിക്കണം.
റബ്ബർ വില സ്ഥിരത ഫണ്ട് 250 രൂപയായി നിജപ്പെടുത്തണമെന്നും ഇതിനായി പ്രത്യേക കേന്ദ്രഫണ്ട് അനുവദിക്കണമെന്നും ജോസ് കെ മാണി ആവശ്യപ്പെട്ടു.
ജില്ലാ പ്രസിഡന്റ് പ്രൊഫ. ലോപ്പസ് മാത്യു അധ്യക്ഷത വഹിച്ചു. പാർട്ടി പാർലമെൻ്ററി പാർട്ടി ലീഡർ മന്ത്രി റോഷി അഗസ്റ്റിൽ മുഖ്യ പ്രഭാഷണം നടത്തി. വൈസ് ചെയർമാൻമാരായ ഗവ ചീഫ് വിപ്പ് ഡോ. എൻ. ജയരാജ്, തോമസ് ചാഴികാടൻ, ഡോ. സ്റ്റീഫൻ ജോർജ്, എംഎൽഎമാരായ ജോബ് മൈക്കിൾ, സെബാസ്റ്റ്യൻ കുളത്തുങ്കൽ, സണ്ണി തെക്കേടം, വി. ടി. ജോസഫ്, ജോസ് ടോം, ഔസേപ്പൻ വാളിപ്ലാക്കൽ, ഫിലിപ്പ് കുഴികളം, ബേബി ഉഴുത്തുവാൽ, സഖറിയാസ് കുതിരവേലി, ജോസഫ് ചാമക്കാല, സിറിയക്ക് ചാഴികാടൻ, പെണ്ണമ്മ ജോസഫ്, ജോസ് പുത്തൻകാല, ബ്രൈറ്റ് വട്ടനിരപ്പേൽ എന്നിവർ സംസാരിച്ചു. അഞ്ഞൂറിൽ പരം പ്രതിനിധികൾ ക്യാമ്പിൽ പങ്കെടുത്തു.
Follow us on :
Tags:
More in Related News
Please select your location.