Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മലപ്പുറത്ത് നിന്ന് കാണാതായ വിദ്യാര്‍ത്ഥിയെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി.

17 Dec 2024 17:53 IST

Jithu Vijay

Share News :

നിലമ്പൂർ : മലപ്പുറത്ത് നിന്ന് കാണാതായ വിദ്യാര്‍ത്ഥിയെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മലപ്പുറം പൂക്കോട്ട് പാടത്താണ് സംഭവം. പൂക്കോട്ട് പാടം തോട്ടക്കര കാഞ്ഞിരംപാറ സഹീദിന്‍റെ മകൻ ഹാഷിം ആണ് മരിച്ചത്. 17വയസായിരുന്നു. കഴിഞ്ഞ ദിവസമാണ് ഹാഷിമിനെ കാണാതായത്. തുടര്‍ന്ന് അന്വേഷണം നടത്തുന്നതിനിടെയാണ് കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.


പൂക്കോട്ടുപാടം ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വണ്‍ വിദ്യാർഥിയാണ്. മുടി വെട്ടാൻ എന്ന് പറഞ്ഞ് ഇന്നലെ വീട്ടില്‍ നിന്ന് ഇറങ്ങുകയായിരുന്നു. ഇതിനുശേഷമാണ് ഹാഷിമിനെ കാണാതായത്. പോലീസ് സ്ഥലത്തെത്തി

തുടര്‍ നടപടി സ്വീകരിച്ചു.

Follow us on :

More in Related News