Tue Dec 12, 2023 10:56 PM 1ST

Location  

Sign In

സുരേഷ് ഗോപിയുടെ വിജയം മതേതര കേരളത്തിന് തീരാകളങ്കം: സി.പി.ഐ (എം.എൽ)

05 Jun 2024 10:23 IST

- Preyesh kumar

Share News :

കോഴിക്കോട്: ബി.ജെ.പി ക്ക് മൂന്നാം തവണയും സർക്കാരുണ്ടാക്കാനുള്ള അവസരമൊരുക്കുന്നുണ്ടെങ്കിലും ഹിന്ദുത്വ രാഷ്ട്രീയത്തിൻ്റെ സമഗ്രാധിപത്യ വാഴ്ച ഉറപ്പിച്ചെടുക്കാനുള്ള ഫാസിസ്റ്റ് രാഷ്ട്രീയത്തിന് ആഘാതമേൽപ്പിക്കുന്ന ജനവിധി തന്നെയാണ് 18ാം ലോകസഭാ തെരഞ്ഞെടുപ്പിൽ ഉണ്ടായിരിക്കുന്നതെന്ന് സി, പി.ഐ (എംഎൽ ) റെഡ് സ്റ്റാർ സംസ്ഥാന കമ്മിറ്റി അഭിപ്രായപ്പെട്ടു.

ഫാസിസത്തിനെതിരായ പ്രതിപക്ഷ ഐക്യം വേണ്ടത്ര ശക്തമല്ലാതിരുന്നതാണ് ഫാസിസ്റ്റ് ശക്തികൾക്ക് നേരിയതോതിലെങ്കിലും അധികാരത്തിൽ തുടരാനുള്ള സാധ്യതയുണ്ടാ

ക്കിയത്.യുപിയിലടക്കം ഉണ്ടായ തിരിച്ചടികൾ

, ഫാസിസ്റ്റു ശക്തികൾക്ക് എതിരായ ശക്തമായ ജനവികാരത്തെ വ്യക്തമാക്കുന്നു. ഇതു് പഴയ പോലെ തീവ്രമായ അടിച്ചമർത്തലുകളുമായി ഹിന്ദുത്വ അജണ്ടകൾ നടപ്പാക്കി മുന്നോട്ടു പോകാൻ ബി.ജെ.പിക്ക് തടസ്സങ്ങൾ സൃഷ്ടിക്കുക തന്നെ ചെയ്യും.


അതേ സമയം കേരളത്തിൻ്റെ ജനാധിപത്യ മതേതര അവബോധത്തിനേറ്റ തീരാകളങ്കമായി തൃശൂരിൽ നിന്നു ബി.ജെ.പിസ്ഥാനാർത്ഥി വിജയിച്ചതിനെ

കാണേണ്ടതുണ്ട് . ഒരു ലോകസഭാതെരഞ്ഞടുപ്പിലും 

ഇതേ വരെ അക്കൗണ്ട് തുറക്കാൻ കഴിയാതിരുന്ന

ബി.ജെ.പിക്ക് തൃശൂർ നൽകിയ വിജയം ജനാധിപത്യശക്തികളുടെ ദൗർബ്ബല്യങ്ങളെയാണ് ചൂണ്ടി കാട്ടുന്നത്. ഹിന്ദു സവർണ്ണവിഭാഗങ്ങൾ

ക്കൊപ്പം സവർണ്ണ കൃസ്ത്യൻ വിഭാഗങ്ങളുടെ പിന്തുണയും സുരേഷ് ഗോപിക്ക് ലഭ്യമായിട്ടുണ്ട്.

അതോടൊപ്പം പിണറായി വിജയൻ സർക്കാർ നയപരമായി മോദി സർക്കാരിൻ്റെ ബി ടീമായി പ്രവർത്തിച്ചതും അഴിമതിയും ആഭ്യന്തര വകുപ്പിൻ്റെ പരാജയങ്ങളുമെല്ലാം സുരേഷ് ഗോപിയുടെ വിജയം ഉറപ്പാക്കുന്നതിലേക്കും ഏതാണ്ട് എല്ലാ മണ്ഡലങ്ങളിലും ബി ജെ പിക്ക് വോട്ട് വിഹിതം വർദ്ധിപ്പിക്കുന്നതിനും ഇടയാക്കിയിട്ടുണ്ട്. 


എല്ലാ മണ്ഡലങ്ങളിലും ബിജെപിക്കു വോട്ടു വർദ്ധിച്ചു എന്നത് ബിജെപി യുടെ വളർച്ചയാണ് കാണിക്കുന്നത് . ഫാസിസത്തിനെതിരേയും മതേതരത്വത്തിനു വേണ്ടിയും ശക്തമായി നിലകൊള്ളാൻ എൽ.ഡി.എഫിനു സാധിക്കാതെ പോയി. വിപ്ലവ ഇടതുപക്ഷത്തു നിൽക്കുന്നവരും ഗൗരവമായി ആത്മപരിശോധന നടത്തേണ്ട സന്ദർഭമാണിത്. എത്രമാത്രം ജനങ്ങളുമായി സംവേദിക്കുന്നുവെന്നും ജനകീയ പ്രശ്നങ്ങൾ എത്ര കണ്ട് കൈകാര്യം ചെയ്യുന്നുവെന്നും പരിശോധിക്കണം. 


അഖിലേന്ത്യാ തലത്തിൽ എന്നതുപോലെ കേരളത്തിലും സമസ്ത മണ്ഡലങ്ങളിലും വേരുകൾ ആഴ്ത്തിക്കഴിഞ്ഞ ഫാസിസ്റ്റ് വിപത്തിനെതിരെ വേണ്ടത്ര ചെറുത്തുനിൽപ്പുകൾ നടത്താൻ കഴിയാതെ പോയതിനെ സ്വയം വിമർശനപരമായി കാണുകയും കൂടുതൽ രാഷ്ട്രീയ ജാഗ്രതയോടെ ജനകീയ ഇടപെടലുകൾ ശക്തിപ്പെടുത്തുകയും ചെയ്യണമെന്ന പാഠമാണ് ഈ ജനവിധി നൽകുന്നതെന്ന് സി.പി.ഐ (എം.എൽ) സംസ്ഥാന സെക്രട്ടറി എം.പി.കുഞ്ഞിക്കണാരൻ പറഞ്ഞു. 



Follow us on :

More in Related News