Tue Dec 12, 2023 10:56 PM 1ST

Location  

Sign In

സൗപർണിക റെസിഡൻസ് അസോസിയേഷൻ ഓണാഘോഷം

28 Sep 2024 08:04 IST

- Anvar Kaitharam

Share News :

സൗപർണിക റെസിഡൻസ് അസോസിയേഷൻ ഓണാഘോഷം


പറവൂർ: പെരുമ്പടന്ന സൗപർണിക റെസിഡൻസ് അസോസിയേഷന്റെ ഓണാഘോഷവും കുടുംബസംഗമവും പെരുമ്പടന്ന ദേവമണ്ഡപം ഹാളിൽ  പറവൂർ മുനിസിപ്പൽ ചെയർ പേഴ്സൺ ബീന ശശിധരൻ ഉൽഘാടനം ചെയ്തു.

ചടങ്ങിൽ അസോസിയേഷൻ പ്രസിഡന്റ്‌ അഡ്വ. സൗരു അധ്യക്ഷത വഹിച്ചു. സെക്രട്ടറി സജീവൻ സ്വാഗതം പറഞ്ഞു. മുനിസിപ്പൽ കൗൺസിലർ ശ്യാമള ഗോവിന്ദൻ, സി ഡി എസ്. ചെയർ പേഴ്സൺ പുഷ്പലത വിജയൻ എന്നിവർ പ്രസംഗിച്ചു.

4 മുതിർന്ന വയോജനങ്ങളെ ആദരിച്ചു. വിദ്യാഭ്യാസ അവാർഡുകൾ വിതരണം ചെയ്തു. വിവിധ മത്സരവിജയികൾക്ക് സമ്മാനദാനം നിർവഹിച്ചു. തിരുവാതിരക്കളി, കൈകൊട്ടിക്കളി, ഗ്രൂപ്പ്‌ ഡാൻസ്, സംഘഗാനം എന്നിവ കൂടാതെ കുട്ടികളുടെ കലാപരിപാടികളും ഉണ്ടായിരുന്നു.

Follow us on :

More in Related News