Tue Dec 12, 2023 10:56 PM 1ST

Location  

Sign In

തെരഞ്ഞെടുപ്പ് ഡ്യൂട്ടിയെടുത്ത സ്പെഷ്യൽ പോലീസിന് വേതനം നൽകാതെ വട്ടം കറക്കുന്നു.

06 Jun 2024 17:52 IST

Jithu Vijay

Share News :


മലപ്പുറം : തെരഞ്ഞെടുപ്പ് കാലയളവിൽ സ്പെഷ്യൽ ഡ്യൂട്ടിക്കായി നിയമിച്ചവർക്ക് വേതനം നൽകാതെ വട്ടം കറക്കുന്നതായി പരാതി. പാർലമെൻ്റ് തെരഞ്ഞെടുപ്പിനായി 2 ദിവസത്തിനായി ജില്ലയിൽ സ്പെഷ്യൽ പോലീസായി സേവനം അനുഷ്ടിച്ച വിദ്യാർത്ഥികളെയാണ് അധികൃതർ ഓരോ കാരണങ്ങൾ പറഞ്ഞ് വട്ടം കറക്കുന്നത്.


25000 സ്പെഷ്യൽ പോലീസുകാരെയാണ് ഇത്തരത്തിൽ നിയമിക്കുന്നതെന്ന് ഉത്തരവിൽ പറയുന്നുണ്ട്. ദിവസം 1300 രൂപ നിശ്ചയിച്ചാണ് നിയമിച്ചത്. കഴിഞ്ഞ തവണ ഇത്തരത്തിൽ ഡ്യൂട്ടിയെടുത്തവർക്ക് നേരിട്ട് തന്നെ വേതനം തെരഞ്ഞെടുപ്പ് കഴിഞ്ഞ ഉടനെ നൽകിയിരുന്നു. എന്നാൽ ഇത്തവണ ബാങ്ക് അക്കൗണ്ട് വഴിയാണ് നൽകുക എന്ന് പറഞ്ഞ് രേഖകൾ വാങ്ങി വെച്ചിട്ട് മാസങ്ങളായിട്ടും അക്കൗണ്ടിൽ പണം എത്തിയിട്ടില്ല.


ഭക്ഷണം പോലും ലഭിക്കാതെ ഉറക്കമൊഴിച്ച് സേവനം ചെയ്ത ജില്ലയിലെ നൂറ് കണക്കിന് വിദ്യാർത്ഥികളാണ് ഇത്തരത്തിൽ വലയുന്നത്. മലപ്പുറം ജില്ലാ പോലീസ് ആസ്ഥാന ഓഫീസിൽ അന്വേഷിക്കുമ്പോൾ കലക്ടർ ഓഫീസിലും, തഹസിൽദാർ ഓഫീസിലും അന്വേഷിക്കാൻ പറയും അവിടെയെത്തുമ്പോൾ അവർ കൈമലർത്തുകയാണ്.


ജില്ലയിലെ വിവിധ പോലീസ് സ്റ്റേഷനിൽ നിന്നാണ് വിദ്യാർത്ഥികളെ വിവിധ ബൂത്ത്കളിലേക്ക് അയച്ചത് അതിനാൽ അത്തരം പോലീസ് സ്റ്റേഷനുകളിൽ അന്വേഷിക്കുമ്പോൾ അവരും കൈമലർത്തുകയാണ്.


പൗരൻ്റെ മൗലികവകാശമായ തെരഞ്ഞെടുപ്പിൽ വോട്ടു ചെയ്യാനുള്ള അവകാശം പോലും ഇവർക്ക് ലഭിച്ചിട്ടില്ല സ്പെഷ്യൽ ഡ്യൂട്ടിക്കുള്ളവർക്ക് പോസ്റ്റൽ വോട്ട് ചെയ്യാൻ പോലും അവസരം ഉണ്ടായിരുന്നില്ല. പഠനകാലത്തെ ജീവിതത്തിൽ പോലീസ് ജോലിയിലെ താൽപ്പര്യങ്ങൾക്കാരണമാണ് ഇത്തരം സേവനങ്ങൾക്ക് തങ്ങൾ മുതിർന്നതെന്നും, പക്ഷെ അത് വിനയായി മാറുന്നതായാതായി ഇവർ പറയുന്നു

Follow us on :

Tags:

More in Related News