Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഹൈറേഞ്ചില്‍ നിന്നും വിവിധ സ്ഥലങ്ങളിലേയ്ക്ക് ബസ് സര്‍വീസ് നിലച്ചു

24 Nov 2024 21:38 IST

ജേർണലിസ്റ്റ്

Share News :

ഇടുക്കി: ഹൈറേഞ്ചില്‍ നിന്നും വിവിധ ജില്ലകളിലേക്ക് സര്‍വീസ് നടത്തിയിരുന്ന കെ.എസ്.ആര്‍.ടി.സി ബസുകള്‍ നിര്‍ത്തിയതിനെ തുടര്‍ന്ന് ജനങ്ങള്‍ ദുരിതത്തിലായി. നെടുങ്കണ്ടത്തു നിന്നും രാവിലെ 5 ന് പുറപ്പെട്ടിരുന്ന കണ്ണൂരിലേക്കുള്ളതും കട്ടപ്പന നിന്നും മൂവാറ്റുപുഴയ്ക്ക് സര്‍വീസ് നടത്തിയിരുന്ന ഫാസ്റ്റ് പാസഞ്ചറും സേനാപതിയില്‍ നിന്നും വെളുപ്പിന് 3 ന് പുറപ്പെട്ടിരുന്ന കോട്ടയത്തേക്കുള്ളതും ശാന്തന്‍പാറ നിന്നും വടക്കാന്‍ചേരിക്ക് സര്‍വീസ് നടത്തിയിരുന്ന ബസുകളുമാണ് നിലവിലില്ലാത്തത്. ഈ സര്‍വീസുകള്‍ ലാഭകരമായിരുന്നുവെന്ന് അധികൃതര്‍ തന്നെ നേരത്തെ സാക്ഷ്യപ്പെടുത്തിയിട്ടുള്ളതാണ്. ഹൈറേഞ്ചിലെ ജനങ്ങള്‍ക്ക് വിവിധ ആവശ്യങ്ങള്‍ക്കായി മറ്റ് ജില്ലകളില്‍ പോകുന്നതിനും തിരികെ വരുന്നതിനും ഈ സര്‍വീസുകള്‍ ഏറെ പ്രയോജനപ്പെട്ടിരുന്നു. എന്നാല്‍ ഒരു മുന്നറിയിപ്പുകളും കാരണങ്ങളും പറയാനില്ലാതെ ഈ സര്‍വീസുകള്‍ നിറുത്തിയതില്‍ അഴിമതിയുടെ കരങ്ങളാണെന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. കെ.എസ്.ആര്‍.ടി.സിയിലെ ഓപ്പറേറ്റിംഗ് വിഭാഗം ആരെ സഹായിക്കാനാണ് ഈ നടപടി സ്വീകരിച്ചതെന്ന് വിജിലന്‍സ് വിഭാഗം അന്വഷണം നടത്തണമെന്ന ആവശ്യമാണു ഉയരുന്നത്.

Follow us on :

More in Related News