Tue Dec 12, 2023 10:56 PM 1ST
Location
Sign In
08 Jul 2024 08:20 IST
Share News :
തേഞ്ഞിപ്പലം രാജ്യത്ത് വർധിച്ചുവരുന്ന വർഗീയധ്രുവീകരണത്തിനെതിരേ ധൈഷണിക മുന്നേറ്റത്തിന് പ്രൊഫഷണലുകൾ നേതൃത്വം നൽകണമെന്ന് ഐ.എസ്.എം. സംസ്ഥാനസമി തി നടത്തിയ പ്രൊഫഷണൽസ് ഫാമിലി കോൺഫറൻസ് (പ്രൊ ഫക്സൽ) അഭിപ്രായപ്പെട്ടു. യു.പി.യിലെ മുറാദാബാദിൽ യുവ മുസ്‌ലിം ഡോക്ടറെ പേരുചോദിച്ച് ക്രൂരമായി മർദിച്ച സംഭവം ഞെട്ടിപ്പിക്കുന്നതും ആശങ്കാജനകവുമാണ്. വർഗീയ ഫാസിസത്തിന്റെ അക്രമ -കൊലപാതകത്തുടർച്ചയെതിരേ മതേതര ജനാധിപത്യ ശക്തികൾ ചേർന്നുനിൽക്കണമെന്നും സംഭവത്തിൽ കേന്ദ്രഭരണകൂടത്തിലെ സഖ്യകക്ഷികൾ നിലപാ ട് വ്യക്തമാക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.
കെ.എൻ.എം. സംസ്ഥാന പ്രസിഡൻ്റ് ടി.പി. അബ്ദുല്ലക്കോയമദനി ഉദ്ഘാടനം ചെയ്തു. ഐ.എ സ്.എം. സംസ്ഥാന പ്രസിഡൻ്റ് ശരീഫ് മേലേതിൽ അധ്യക്ഷത വഹിച്ചു. ശൈഖ് അബ്ദുർറഹീം മെക്കാർതെ മുഖ്യാതിഥിയായി. കെ.എൻ.എം. സംസ്ഥാന ഭാരവാഹികളായ നൂർ മുഹമ്മദ് നൂരിഷാ, പി.പി. ഉണ്ണീൻകുട്ടി മൗലവി, പ്രൊഫ. എൻ.വി. അബ്ദുൾറഹ്‌മാൻ, ഡോ. പി.പി. മുഹമ്മദ് തുടങ്ങിയവർ പ്രസംഗിച്ചു. വിവിധ സെഷനുകൾക്ക് ഡോ. ഹുസൈൻ മടവൂർ, ഹനീഫ് കായക്കൊടി, എം.എം. അക്‌ബർ, നൂർ സേട്ട്, ഡോ. പി.എ. കബീർ, ഡോ. സുൽഫിക്കറലി, ഡോ. എ.ഐ. അബ്ദുൽ മജീദ് സ്വലാഹി, ഡോ.പി. സരിൻ, അഡ്വ പി.കെ ഫിറോസ്, അഡ്വ ഫൈസൽ ബാബു, ഡോ. പി.പി. മുസ്തഫ തുടങ്ങിയവർ പ്രസംഗിച്ചു.
Follow us on :
Tags:
More in Related News
Please select your location.