Tue Dec 12, 2023 10:56 PM 1ST
Location
Sign In
15 Sep 2024 11:38 IST
Share News :
കൊല്ലം: പതിവ് തെറ്റാതെ കൊല്ലം ശാസ്താംകോട്ടയിൽ വാനരന്മാർക്ക് ഓണസദ്യ നൽകി.
മുതിർന്ന വാനരന്മാരായ കൊച്ച് സായിപ്പിന്റെ നേതൃത്വത്തിൽ ക്ഷേത്ര കുരങ്ങന്മാർ സദ്യ ഉണ്ട് ആഹ്ലാദിച്ചു. സദ്യയ്ക്ക് മുമ്പ് അമ്പല കുരങ്ങന്മാർ തമ്മിലുണ്ടായ സംഘർഷത്തെ തുടർന്ന് സദ്യയ്ക്ക് വാനരരന്മാർ കുറവായിരുന്നു.ശാസ്താംകോട്ട ക്ഷേത്ര ഊട്ടുപുരയിൽ തൂശനിലയില്‍ ചോറുവിളമ്പി പരിപ്പും പപ്പടവും അവിയലും തൊടുകറികളും പായസവുമായി വാനരന്മാരുടെ ഓണ സദ്യ കെങ്കേമമായി. ഇലനിരത്തി വിഭവങ്ങള്‍ വിളമ്പി വാനരന്മാരെ വിളിക്കുകയാണ് പതിവ്. അനിയുടെ കൈപുണ്യത്തിൽ കറികൾ ശാസ്‌താംകോട്ട എസ്ഐ ഷാനവാസ് സദ്യ വിളമ്പി.വാനര ഭോജനശാലയിൽ സദ്യ തയ്യാറാക്കി വച്ചു. സംഘത്തിലെ മൂപ്പൻ കൊച്ച് സായിപ്പും,ചിങൻയനും കുട്ടനും ലക്ഷമിയും വാല് മുറിയനും ഒറ്റകയ്യനും ആദ്യ പന്തി ഇവർക്ക് പിന്നാലെ മറ്റുള്ളവർ കൂടി എത്തി.തമ്മിൽ തല്ലിയും കലഹിച്ചും വാനരൻമാർ സദ്യ അലങ്കോലമാക്കി. അതേ സമയം സദ്യയ്ക്ക് മുമ്പെ വാനര പട ഏറ്റുമുട്ടി.തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ ശാസ്താംകോട്ട ശ്രീ ധർമ്മ ശാസ്താ ക്ഷേത്രത്തിൽ വർഷങളായി നടക്കുന്ന ചടങ്ങാണ് വാനര സദ്യ.
അതേസമയം ക്ഷേത്ര വാനരന്മാരുടെ ഊര് നിയമം പാലിക്കാത്ത വാനരന്മാർക്ക് ഭ്രഷ്ട് കൽപ്പിച്ചതോടെ പുറത്താക്കപ്പെട്ട കുരങ്ങന്മാർ, ചന്തകുരങ്ങന്മാരുമായി ചേർന്ന് മറ്റൊരു സംഘം രൂപീകരിച്ചു. ഈ രണ്ട് സംഘങ്ങൾ തമ്മിൽ സംഘടനം പതിവാണ്. വിവേചനമില്ലാതെ ചന്തകുരങ്ങന്മാർക്കും ഓണസദ്യ ഒരുക്കണമെന്ന ആവശ്യം ഇതുവരെ പ്രവർത്തികമാക്കിയിട്ടില്ല.
Follow us on :
More in Related News
Please select your location.