Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കടുത്തുരുത്തിയുടെ വികസനം; സമീക്ഷ സാംസ്കാരിക സമിതി സംവാദം സംഘടിപ്പിച്ചു.

22 Oct 2024 17:52 IST

santhosh sharma.v

Share News :

വൈക്കം: വിവിധ വകുപ്പുകൾ തമ്മിൽ ഏകോപനമില്ലാത്തതിനാലാണ് കടുത്തുരുത്തി മണ്ഡലത്തിലെ പല പദ്ധതികളും പൂർത്തീകരിക്കാനാവാതെ പോകുന്നതെന്ന് അഡ്വ. മോൻസ് ജോസഫ് എംഎൽഎ പ്രസ്താവിച്ചു. 'കടുത്തുരുത്തിയുടെ വികസനം യാഥാർത്ഥ്യവും സാധ്യതകളും' എന്ന വിഷയത്തിൽ സമീക്ഷ സാംസ്കാരിക സമിതി സംഘടിപ്പിച്ച സംവാദത്തിൽ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.  എംഎൽഎയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികളും രാഷ്ട്രീയ താൽപര്യങ്ങൾ പരിഗണിക്കാതെ യോജിച്ചു പ്രവർത്തിച്ചാലെ വിവിധ വകുപ്പുകൾ തമ്മിലുള്ള ഭിന്നതകൾ പരിഹരിച്ചു പദ്ധതികൾ സമയബന്ധിതമായി പൂർത്തിയാക്കാനാവൂ എന്ന് സംവാദത്തിൽ പങ്കെടുത്തുവർ അഭിപ്രായപ്പെട്ടു. സമീക്ഷ പ്രസിഡന്റ് അഡ്വ. പി.പി.ജോർജിൻ്റെ അദ്ധ്യക്ഷതയിൽ നടന്ന സംവാദത്തിൽ കെ.എസ്.സോമശേഖരൻ നായർ വിഷയം അവതരിപ്പിച്ചു. ജെയിംസ് പുല്ലാപ്പള്ളി, സഖറിയാസ് കുതിരവേലി, പി.ജി ത്രിഗുണസെൻ, അശ്വന്ത് മാമലശേരി, ജോർജ് മുല്ലക്കര, പി.ജെ.തോമസ്, ശോഭന വെള്ളാശേരി , സി.എസ്. ജോർജ്, എസ്.കെ. അജയകുമാർ, പി.വി.തോമസ്, കെ.കെ.ശശാങ്കൻ തുടങ്ങിയവർ പ്രസംഗിച്ചു. സംവാദത്തിനു മുന്നോടിയായി കടന്തേരി കവിസമാജം നടത്തിയ കവിയരങ്ങ് പ്രൊഫ. ജോർജ് തോമസ് ഉദ്ഘാടനം ചെയ്തു.

Follow us on :

More in Related News