Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ലോക്സഭാ തിരഞ്ഞെടുപ്പ്: വോട്ടിങ് മെഷീനുകളുടെ വിതരണ-ശേഖരണ കേന്ദ്രങ്ങൾ

17 Apr 2024 14:06 IST

Jithu Vijay

Share News :


മലപ്പുറം : ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള വോട്ടിങ് യന്ത്രങ്ങളുടെയും മറ്റു പോളിങ് സാമഗ്രികളുടെയും വിതരണ- സ്വീകരണ കേന്ദ്രങ്ങളുടെ പട്ടിക തയ്യാറായി. ജില്ലയിലെ 16 നിയോജകമണ്ഡലങ്ങളിലേക്കും പ്രത്യേകം സജ്ജമാക്കിയ കേന്ദ്രങ്ങളിലാണ് പോളിങ് സാമഗ്രികള്‍ വിതരണം ചെയ്യുക. അതത് നിയോജകമണ്ഡലങ്ങളുടെ ചുമതലയുള്ള ഉപവരണാധികാരികളുടെ നേതൃത്വത്തിലായിരിക്കും വിതരണം. വോട്ടെടുപ്പിന് ശേഷം നടപടിക്രമങ്ങൾ പൂർത്തിയാക്കി ഈ കേന്ദ്രങ്ങളില്‍ തന്നെയാണ് യന്ത്രങ്ങള്‍ തിരിച്ചേല്‍പ്പിക്കേണ്ടത്. സ്വീകരണ കേന്ദ്രങ്ങളില്‍ നിന്നും വോട്ടിങ് യന്ത്രങ്ങള്‍ അന്നു തന്നെ സ്ട്രോങ് റൂമുകളിലേക്ക് മാറ്റും. 


മലപ്പുറം ജില്ലയിലെ സ്വീകരണ- വിതരണ കേന്ദ്രങ്ങള്‍ താഴെ നല്‍കുന്നു. 


കൊണ്ടോട്ടി – (ഗവ. വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ മേലങ്ങാടി കൊണ്ടോട്ടി), മഞ്ചേരി – (ജി ബി എച്ച് എസ് എസ് മഞ്ചേരി- ഹൈസ്കൂള്‍), പെരിന്തൽമണ്ണ – (ഗവ. ഗേൾസ് ഹയർ സെക്കന്ററി സ്കൂൾ പെരിന്തൽമണ്ണ), മങ്കട – (ഗവ. മോഡൽ ഹയർ സെക്കന്ററി സ്കൂൾ പെരിന്തൽമണ്ണ), മലപ്പുറം – (ഗവ. കോളേജ് മലപ്പുറം), വേങ്ങര – (കെ എം മൗലവി മെമ്മോറിയൽ ഓർഫനേജ് അറബിക് കോളേജ്, തിരൂരങ്ങാടി), വള്ളിക്കുന്ന് – (ഗവ. ഹയർ സെക്കന്ററി സ്കൂൾ തിരൂരങ്ങാടി), ഏറനാട് – (ജി യു പി എസ് ചുള്ളക്കാട് മഞ്ചേരി), നിലമ്പൂർ, വണ്ടൂർ- (മാർത്തോമാ എച്ച്എസ് എസ് ചുങ്കത്തറ), തിരൂരങ്ങാടി – (തിരൂരങ്ങാടി ഓർഫനേജ് അപ്പർ പ്രൈമറി സ്കൂൾ), ‌തിരൂർ, താനൂർ, കോട്ടക്കൽ - (സീതി സാഹിബ്‌ മെമ്മോറിയൽ പോളി ടെക്നിക് കോളേജ് തിരൂർ), തവനൂർ- (കേളപ്പജി കോളേജ് ഓഫ് അഗ്രികൽച്ചർ എഞ്ചിനീയറിങ് ആന്റ് ടെക്നോളജി), പൊന്നാനി – (അച്യുത വാര്യർ ഹയർ സെക്കന്ററി സ്കൂൾ പൊന്നാനി).  

പൊന്നാനി ലോക്സഭാ മണ്ഡലത്തിൽ ഉള്‍പ്പെട്ട പാലക്കാട്‌ ജില്ലയിലെ തൃത്താല മണ്ഡലത്തില്‍ ശ്രീ നീലകണ്ഠ ഗവ സംസ്കൃത കോളേജ് പട്ടാമ്പിയാണ് പോളിങ് സാമഗ്രികളുടെ സ്വീകരണ- വിതരണ കേന്ദ്രം.

Follow us on :

More in Related News