Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഇടിമിന്നലിൽ പച്ചമരത്തിന് തീപിടിച്ചു

22 Oct 2024 22:21 IST

ജേർണലിസ്റ്റ്

Share News :

അടിമാലി: തുലാവർഷം മഴയുടെ ഭാഗമായി ഇടിമിന്നടെ പച്ചമരത്തിന് തീപിടിച്ചത് പരിഭ്രാന്തി സൃഷ്ടിച്ചു. കുരിശുപാറ കല്ലാറിൽ കല്ലാർ വാലി എസ്റ്റേറ്റിലെ വലിയ പച്ച മരത്തിലാണ് ഉണ്ടായത്. ചൊവ്വാഴ്ച

വൈകുന്നേരത്തോടെ ചെറിയതോതിൽ മഴയ്ക്കൊപ്പം ഇടിയും മിന്നലും വ്യാപകമായി ഉണ്ടായി. ഇതിനിടെയാണ് എസ്റ്റേറ്റിലെ വലിയ മരത്തിൻ്റെ മുകൾ ഭാഗത്ത് പൊടുന്നനെ തീ ആളിപ്പടർന്നത്. നാട്ടുകാർ വിവരമറിച്ചതിനെ തുടർന്ന് അടിമാലിയിൽ നിന്നും അഗ്നിരക്ഷാസേനയെത്തി തീകെടുത്തുകയായിരുന്നു. ഇതിനിടെ അടിമാലി ടൗണിനു സമീപം സൂര്യ നഗറിലും വലിയ ശബ്ദത്തോടെ ഇടിമിന്നൽ ഉണ്ടായത് പ്രദേശവാസികളിൽ ഭീതിപരത്തി. കഴിഞ്ഞദിവസം കൂമ്പൻപാറക്ക് സമീപം ഓടക്കാ സിറ്റിയിൽ ഇടിമിന്നൽ ഏറ്റ് വീട് പൂർണമായും തകർന്നു പോയിരുന്നു. വരും ദിവസങ്ങളിലും ഇടിമിന്നൽ വ്യാപകമായി ഉണ്ടാകുമെന്നാണ് സൂചന.

Follow us on :

More in Related News