Tue Dec 12, 2023 10:56 PM 1ST

Location  

Sign In

എസ്എൻഡിപി യോഗം കോട്ടയം യൂണിയൻ ഭരണം ഇനി അഡ്മിനിസ്ട്രേറ്റീവ് കമ്മറ്റിക്ക്; തുഷാർ വെള്ളാപ്പള്ളി ചെയർമാൻ

23 Oct 2024 13:54 IST

CN Remya

Share News :

കോട്ടയം: എസ് എൻ ഡി പി യോഗം കോട്ടയം യൂണിയൻ ഭരണം അഡ്മിനിസ്ട്രേറ്റീവ് കമ്മറ്റ ഏറ്റെടുത്തു. നിലവിലുണ്ടായിരുന്ന ഭരണ സമിതി ഏഴു മാസം മുൻപ് രാജി വച്ചതിനെ തുടർന്നാണ് കോട്ടയം യൂണിയൻ ഭരണം എസ്.എൻ.ഡി.പി യോഗം നേരിട്ട് ഏറ്റെടുത്തത്. എസ് എൻ ഡി പി യോഗം വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി ചെയർമാനും പന്തളം യൂണിയൻ പ്രസിഡന്റ് അഡ്വ സിനിൽ മുണ്ടപ്പള്ളി വൈസ് ചെയർമാനും ചങ്ങനാശ്ശേരി യൂണിയൻ സെക്രട്ടറി സുരേഷ് പരമേശ്വരൻ കൺവീനറും യോഗം ഡയറക്ടർ ബോർഡ് അംഗം ബി ശശികുമാർ ജോയിൻ്റ് കൺവീനറും എസ് എൻ ഡി പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ കമ്മറ്റിയംഗവുമായ അഡ്മിനിസ്ട്രേറ്റീവ് കമ്മറ്റിയാണ് ബുധനാഴ്ച കോട്ടയം യൂണിയൻ ഓഫീസിൽ എത്തി ചുമതലയേറ്റത്. മൈക്രോ ഫിനാൻസുമായി ബന്ധപ്പെട്ട സാമ്പത്തിക പ്രതിസന്ധി നിലനിൽക്കുന്ന സാഹചര്യത്തിലാണ് കോട്ടയം എസ്.എൻ.ഡി.പി യൂണിയന്റെ ഭരണം എസ്.എൻ.ഡി.പി യോഗം നേരിട്ട് ഏറ്റെടുത്തത്. കോട്ടയം യൂണിയൻ നേരിട്ട് മൈക്രോ ഫിനാൻസിന്റെ സാമ്പത്തിക പ്രതിസന്ധി അടക്കമുള്ള വിഷയങ്ങൾ പരിഹരിക്കണമെന്നാവശ്യപ്പെട്ട് യോഗം ജനറൽ സെക്രട്ടറിയ്ക്ക് ഒരു വിഭാഗം കൗൺസിലർമാർ അടക്കമുള്ളവർ കത്ത് നൽകിയിരുന്നു. ഇതേ തുടർന്ന് ഇവർ പ്രതിഷേധം പ്രകടിപ്പിക്കുകയും രാജി വയ്ക്കുകയും ചെയ്തു. ഇതോടെ കോട്ടയം യൂണിയൻ പൂർണമായും രാജി വയ്ക്കാൻ എസ്.എൻ.ഡി.പി യോഗം ആവശ്യപ്പെടുകയായിരുന്നു. കോട്ടയം യൂണിയനിലെ അംഗങ്ങളുടെ രാജി എസ്.എൻ.ഡി.പി യോഗം അംഗീകരിച്ചു. ഇതിന് ശേഷം എസ്.എൻ.ഡി.പി യോഗത്തിന്റെ അംഗീകാരത്തോടെയാണ് പുതിയ കമ്മിറ്റി അധികാരത്തിൽ എത്തിയിരിക്കുന്നത്.

Follow us on :

More in Related News