Tue Dec 12, 2023 10:56 PM 1ST
Location
Sign In
04 Jun 2024 08:01 IST
Share News :
ചാവക്കാട്:നഗരസഭയിലെ കോഴിക്കുളങ്ങര ക്ഷേത്ര പരിസരത്തുള്ള വൈലി തറയ്ക്ക് സമീപം പാടശേഖരത്ത് കക്കൂസ് മാലിന്യം തള്ളി.ദുര്‍ഗന്ധം സഹിക്കാനാവാതെ നാട്ടുകാര്‍ ദുരിതത്തിലായി.ദിവസങ്ങൾക്ക് മുമ്പാണ് രാത്രി നേരത്തിൽ ഇവിടെ കക്കൂസ് മാലിന്യം തള്ളിയത്.പിറ്റേ ദിവസം രാവിലെ അസഹനീയമായ ദുര്‍ഗന്ധം വമിച്ചതോടെ പരിസാരവാസികള്‍ നടത്തിയ പരിശോധനയിൽ പാടശേഖരത്ത് കക്കൂസ് മാലിന്യം കണ്ടെത്തുകയായിരുന്നു.പ്രദേശത്ത് രാത്രി സമയങ്ങളില്‍ ആള്‍പെരുമാറ്റം കുറവായതിനാല്‍ ഇതിന് മുമ്പും നിരവധി തവണ കക്കൂസ് മാലിന്യം തള്ളാറുണ്ടെന്ന് പരിസരവാസികള്‍ പറഞ്ഞു.കൂടാതെ അറവു ശാലകളില്‍ നിന്നും,വീടുകളില്‍ നിന്നുമുള്ള മാലിന്യങ്ങളും വാഹനങ്ങളില്‍ കൊണ്ടുവന്ന് ഇവിടെ നിക്ഷേപിക്കാറുണ്ട്.വാർഡ് കൗൺസിലരോടും,ചാവക്കാട് നഗരസഭ അധികൃതരോടും,പോലീസിനോടും പരാതി നൽകിയെങ്കിലും ഒരു നടപടി ഉണ്ടായില്ലെന്നും നാട്ടുകാർ ആരോപിച്ചു.ഹെൽത്ത് വിഭാഗത്തിലെ അധികൃതരോട് പറഞ്ഞപ്പോൾ അവർക്ക് ഒരു പരാതിയും ഇല്ല എന്ന മട്ടിലാണ് ഭാവം.പോലീസിന്റെ ഭാഗത്ത് നിന്നും കക്കൂസ് മാലിന്യം തള്ളുന്നവരെ നാട്ടുകാർ കൈയോടെ പിടിക്കൂടി തന്നാൽ നടപടിയെടുക്കും എന്നാണ് പോലീസിന്റെ മറുപടി.ഉടൻതന്നെ മേഖലയിലെ ബിജെപി ഭാരവാഹികൾ പ്രതിഷേധം രേഖപ്പെടുത്തി.അധികൃതരുടെ ഭാഗത്ത് നിന്നും നടപടി ഒന്നും ഇല്ലാത്തതിനാൽ കളക്റ്റർക്ക് ബിജെപി നിവേദനം നൽകി.പരിസരവാസികൾ അന്തരീക്ഷ മലിനീകരണം കൊണ്ട് ബുദ്ധിമുട്ടുകയാണെന്നും,വേണ്ടപ്പെട്ട അധികാരികൾ ഇതിനൊരു ശാശ്വത പരിഹാരം കണ്ട് മാലിന്യം തള്ളുന്ന പരിസരത്ത് സിസി ടിവി ക്യാമറ സ്ഥാപിക്കണമെന്നും ബിജെപി 139-ആം ബൂത്ത് പ്രസിഡന്റ് എം.കെ.ജനാർദ്ദനൻ നിവേദനത്തിൽ ആവശ്യപ്പെട്ടു.
Follow us on :
Tags:
More in Related News
Please select your location.