Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കുഴൽ കിണറിൽ നിന്നും നിലക്കാത്ത ജലപ്രവാഹം

06 May 2024 13:55 IST

Arun das

Share News :

വടക്കാഞ്ചേരി :കടുത്ത വേനലിൽ വെള്ളം ലഭിക്കാത്ത കുഴൽ കിണറിൽ നിന്നും പുറത്തേക്ക് നിലക്കാത്ത ജലപ്രവാഹം തള്ളുന്നു. തെക്കുംകര പഞ്ചായത്തിലെ രണ്ടാം വാർഡ് കരുമത്ര കാപ്പി റോഡ് സ്വദേശി തരിയൻ മൂച്ചിക്കൽ വീട്ടിൽ മുഹമ്മദിൻ്റെ വീട്ടിലെ, നാനൂറ് അടി താഴ്ചയുള്ള കുഴൽ കിണറിൽ നിന്നാണ് ഈ അപൂർവ്വ പ്രതിഭാസം കണ്ടത്.ഇരുപത്തിമൂന്ന് വർഷം മുൻപ് കുഴിച്ച കിണറിൽ, വേനൽക്കാലങ്ങളിൽ രണ്ട് ദിവസം കൂടുമ്പോൾ അര ടാങ്ക് വെള്ളമാണ് ലഭിക്കാറുള്ളത്. ഇന്നലെ വൈകീട്ട് വരെ ഒട്ടും വെള്ളമില്ലാത്ത കിണറ്റിൽ നിന്നാണ് ഇന്നുരാവിലെ മുതൽ, മണിക്കൂറുകളായി വെള്ളം ഓവർഫ്ലോയായി പുറത്തേക്ക് തള്ളുന്നത്. സംഭവം കണ്ട വീട്ടുടമ മുഹമ്മദ്, വാർഡ് മെമ്പർ പി എസ് റഫീഖിനെവിവരമറിയിക്കുകയും തുടർന്ന് ഇവർ ജിയോളജി വകുപ്പ് അധികൃതരെ വിവരമറിയിച്ചീട്ടുണ്ട്.കടുത്ത വേനലിലെ അത്ഭുത പ്രതിഭാസം കാണാനായി ഒട്ടേറെ നാട്ടുകാരും എത്തുന്നുണ്ട്. വരൾച്ചയുടെ കാഠിന്യമേറിയ ഈ സാഹചര്യത്തിൽ, ഉടമയുടെ അനുമതിയോടെ പ്രദേശ വാസികൾക്ക് ഉപയോഗിക്കാവുന്ന വിധത്തിൽ വെള്ളം സംഭരിച്ച് വിതരണം ചെ യ്യാനുള്ള പരിപാടികൾ ക്രമീകരിക്കുമെന്ന് സ്ഥലം സന്ദർശിച്ച മഹാത്മ സംഘടന ഭാരവാഹികളായ കുട്ടൻ മച്ചാട്,ജെയിംസ് കുണ്ടുകളും, എ എ ബഷീർ എന്നിവർ പറഞ്ഞു.

Follow us on :

More in Related News