Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പെരിന്തല്‍മണ്ണ താലൂക്കുതല നിക്ഷേപക സംഗമം നടന്നു

14 Aug 2025 15:34 IST

Jithu Vijay

Share News :

പെരിന്തല്‍മണ്ണ : പെരിന്തല്‍മണ്ണ വാവാസ് മാളില്‍ താലൂക്ക് വ്യവസായ ഓഫീസ് സംഘടിപ്പിച്ച താലൂക്കുതല നിക്ഷേപക സംഗമം പെരിന്തല്‍മണ്ണ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. എ.കെ. മുസ്തഫ ഉദ്ഘാടനം ചെയ്തു. 68 സംരംഭകര്‍ പങ്കെടുത്ത് പ്രൊജക്ടുകള്‍ അവതരിപ്പിച്ചു. ടൂറിസം, ഭക്ഷ്യ സംസ്‌കരണം, ഫര്‍ണിച്ചര്‍ നിര്‍മ്മാണം, പാലും പാല് ഉത്പന്നങ്ങളും, സ്വര്‍ണാഭരണ നിര്‍മാണം തുടങ്ങിയ മേഖലകളിലായി 74 കോടിയുടെ നിക്ഷേപ പദ്ധതികളാണ് അവതരിപ്പിച്ചത്.


മലപ്പുറം ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ എം. ഗിരീഷ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ മങ്കട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി. അബ്ദുല്‍ കരീം മുഖ്യാഥിതിയായി. ജില്ലാ വ്യവസായ കേന്ദ്രം മാനേജര്‍ മുജീബ് റഹ്‌മാന്‍, ലീഡ് ബാങ്ക് മലപ്പുറം ജില്ലാ മാനേജര്‍ എം.വി. അഞ്ജന ദേവ്, കേരളാ ചെറുകിട വ്യവസായ അസോസിയേഷന്‍ താലൂക്ക് പ്രസിഡന്റ് പി.പി. ചന്ദ്രശേഖരന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. 


ധനകാര്യ സ്ഥാപനങ്ങളുടെ പ്രതിനിധികളുമായി നടത്തിയ മുഖാമുഖത്തില്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ മലപ്പുറം മാനേജര്‍ യു.പി. സുനില്‍, കാനറാ ബാങ്ക് എം.എസ്.എം.ഇ സുലഭ്, മലപ്പുറം ഡിവിഷണല്‍ മാനേജര്‍ ഇ.സി.സനീഷ്, കേരളാ ഗ്രാമീണ്‍ ബാങ്ക് പെരിന്തല്‍മണ്ണ ബ്രാഞ്ച് മാനേജര്‍ ആല്‍വിന്‍ എബ്രഹാം, കേരളാ ബാങ്ക് പെരിന്തല്‍മണ്ണ മാനേജര്‍ എ. ലളിത, ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക് മാനേജര്‍ കെ.വി. തസ്നി, പെരിന്തല്‍മണ്ണ താലൂക്ക് വ്യവസായ ഓഫീസര്‍ എ. സുനില്‍, ജി.എസ്.ടി സ്റ്റേറ്റ് ടാക്സ് ഓഫീസര്‍ പി.എ. ബാസിം, പൊല്യൂഷന്‍ കണ്‍ട്രോള്‍ എഞ്ചിനീയര്‍ പി. സായൂജ്, ജൂനിയര്‍ ഹൈഡ്രോ ജിയോളജിസ്റ്റ് പി.പി. ഷൈനി, കെ.എസ്.സി.ബി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ സി. മുഹമ്മദ് റഫീഖ്, റെസ്പോണ്‍സിബിള്‍ ടൂറിസം മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ സിബിന്‍. സി. പോള്‍, വ്യവസായ വികസന ഓഫീസര്‍ എ.പി. ജുവൈരിയ, ബി.ഡി.എസ്.പി മാരായ വി.ജി. വൈശാഖ്, പി. മൃദുല്‍ രവി, എസ്.ആര്‍. റനീഷ് ബാബു, റുമൈസ്, എം .അഹമ്മദ് നിഷാം എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തു.

Follow us on :

More in Related News