Tue Dec 12, 2023 10:56 PM 1ST
Location
Sign In
24 May 2024 18:12 IST
Share News :
തോടുകൾ തുറന്നത് ആശ്വാസമായി
പറവൂർ: ദേശീയപാത 66 നിർമ്മാണത്തിനായി അടച്ച തോടുകളും കാനകളും തുറന്നു കൊടുത്തത് കനത്ത മഴയിൽ ദുരിതത്തിലായ പ്രദേശവാസികൾക്ക് ആശ്വാസമായി. ഇന്നലെ പകൽ മഴ ഇല്ലാതിരുന്നതും വെള്ളക്കെട്ട് മാറാൻ സഹായിച്ചു. അപ്രതീക്ഷിതമായി ബുധനാഴ്ച പെയ്ത മഴയിൽ കുരിയാപ്പിള്ളി ലേബർ ജംഗ്ഷനിൽ രൂക്ഷമായ വെള്ളക്കെട്ടുണ്ടായി. സമീപത്തുള്ള കടകളിലും വീടുകളിലുമെക്കെ വെള്ളം കയറി. പല കടകളിലും വീടുകളിലും അകത്തേക്കു വെള്ളം കയറിയതോടെ ജനങ്ങൾ ദുരിതത്തിലായി. പിന്നീട് പഞ്ചായത്ത് പ്രസിഡന്റ് രശ്മി അനിൽകുമാർ അംഗങ്ങളായ കെ ടി നിതിൻ, സൈബ സജീവ് എന്നിവരുടെ നേതൃത്വത്തിൽ നാട്ടുകാരും നിർമ്മാണ കമ്പനി തൊഴിലാളികളും ചേർന്ന് അടച്ചു കെട്ടിയിരുന്ന തോടുകളും കാനകളും തുറന്നു വെള്ളം ഒഴുകിപ്പോകാനുള്ള ചാല് നിർമ്മിച്ചു. ഉച്ചയോടെ ഈ ഭാഗത്ത് വെള്ളക്കെട്ട് ഒഴിവാക്കാൻ കഴിഞ്ഞു. ചിറ്റാറ്റുകര, കോട്ടുവള്ളി, വരാപ്പുഴ പഞ്ചായത്തുകളിലും ജനപ്രതിനിധികളും ജനങ്ങളും ചേർന്ന് വെള്ളക്കെട്ട് ഒഴിവാക്കാൻ തോടുകൾ തുറന്നു കൊടുക്കുകയായിരുന്നു.
Follow us on :
Tags:
More in Related News
Please select your location.