Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പാലേരിയിൽ യു ഡി എഫ് - സി പി എം സംഘർഷം: മൂന്ന് കോൺഗ്രസ്സ് പ്രവർത്തകർക്ക് പരിക്ക്

04 Jun 2024 21:59 IST

- Preyesh kumar

Share News :

പേരാമ്പ്ര: പാലേരി തോട്ടത്താങ്കണ്ടിയിൽ യുഡിഎഫ് പ്രകടനത്തിന് നേരെ സിപിഎം അക്രമം. മൂന്ന് കോൺഗ്രസ് പ്രവർത്തകർക്ക് പരിക്കേറ്റു . യൂത്ത് കോൺഗ്രസ് മണ്ഡലം സെക്രട്ടറി അജയൻ മുടപ്പിലോട്ട്!( 32),  കോൺഗ്രസ് പ്രവർത്തകരായ ദിജീഷ് കായത്തിരിക്കൽ( 33), സുര ആശാരികണ്ടി ( 48 )എന്നിവർക്കാണ് പരിക്കേറ്റത്.

  തോട്ടത്താക്കണ്ടിയിൽ നടന്ന യുഡിഎഫ് ആഹ്ലാദപ്രകടനത്തിന് നേരെ സിപിഎം അക്രമം നടന്നിരുന്നു.. പിന്നീട് പാലേരി പാറക്കടവിൽ നിന്ന് തോട്ടത്താങ്കണ്ടിയിലേക്ക് നടത്തിയ പ്രകടനത്തിന് നേരെ സിപിഎം പ്രവർത്തകർ ആയുധങ്ങളുമായി എത്തി ആക്രമിക്കുകയായിരുന്നുവെന്ന് യുഡിഎഫ് ആരോപിച്ചു..

Follow us on :

More in Related News