Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വൈക്കം നിയോജക മണ്ഡലം കോൺഗ്രസ് ക്യാമ്പ് എക്സിക്യൂട്ടീവ് സംഘടിപ്പിച്ചു.

30 Aug 2024 17:29 IST

santhosh sharma.v

Share News :

വൈക്കം: രാജ്യത്തിൻ്റെ മതേതരത്വവും ജനാധിപത്യവും സംരക്ഷിക്കാൻ കോൺഗ്രസ് ശക്തിപ്പെടണമെന്നും അത് സംരക്ഷിക്കാൻ കോൺഗ്രസിന് മാത്രമെ കഴിയുകയുള്ളുവെന്ന്

കെ.പി.സി.സി വൈസ് പ്രസിഡൻ്റ് വി.ടി.ബൽറാം അഭിപ്രായപ്പെട്ടു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിൻ്റെ മുന്നൊരുക്കത്തിൻ്റെ ഭാഗമായി കോൺഗ്രസ് തലയോലപ്പറമ്പ്, വൈക്കം ബ്ലോക്ക് കമ്മറ്റികളുടെ നേതൃത്വത്തിൽ വൈക്കത്ത് നടന്ന വൈക്കം നിയോജക മണ്ഡലം ക്യാമ്പ് എക്സിക്യൂട്ടീവ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പിൽ രാഷ്ട്രീയ ലാഭത്തിന് വേണ്ടി ബിജെപി ആർ എസ് എസ് അജണ്ട നടപ്പിലാക്കാൻ ശ്രമിച്ചപ്പോൾ അയോധ്യ അടക്കമുള്ള ഇടങ്ങളിൽ കോൺഗ്രസ്സിന് വിജയിക്കാനായത് ജനകീയ അംഗീകാരം ലഭിച്ചതിനാലാണെന്നും കേരളത്തിൽ എൽ ഡി എഫ് വർഗ്ഗീയ ദ്രൂവീകരണം നടത്തുന്നത് ജനം തിരിച്ചറിയുമെന്നും അദ്ദേഹം പറഞ്ഞു.

പി.ഡി. ഉണ്ണി അധ്യക്ഷത വഹിച്ചു. ഡി.സി.സി പ്രസിഡൻ്റ് നാട്ടകം സുരേഷ്, യു.ഡി.എഫ് ജില്ലാ കൺവീനർ ഫിൽസൺ മാത്യൂസ്, എം.കെ. ഷിബു, എൻ.എം. താഹ, മോഹൻ ഡി. ബാബു, അഡ്വ. എ.സനീഷ് ക്കുമാർ, പി.വി. പ്രസാദ്, ബി. അനിൽകുമാർ തുടങ്ങിയവർ പ്രസംഗിച്ചു. മണ്ഡലം പ്രസിഡൻ്റ് മാർ, ബ്ലോക്ക്, ജില്ലാ ഭാരവാഹികൾ, പോഷക സംഘടനാ ഭാരവാഹികൾ തുടങ്ങിയവർ ക്യാമ്പിൽ പങ്കെടുത്തു.

Follow us on :

More in Related News