Tue Dec 12, 2023 10:56 PM 1ST
Location
Sign In
30 Sep 2024 18:03 IST
Share News :
കോഴിക്കോട് : ധാർമിക മൂല്യങ്ങൾ ഉയർത്തിപ്പിടിച്ച് കർമ്മരംഗത്ത് പ്രവർത്തിക്കുന്ന ഹനുമാൻ സേന ചെയർമാൻ അടക്കമുള്ളവരുടെ പേരിൽ 308 പ്രകാരം ഭീഷണിപ്പെടുത്തി ചാർജ് ചെയ്തത കേസ് പുനരന്വേഷണം നടത്തി കുറ്റക്കാരായഉദ്യോഗസ്ഥന്മാരുടെ പേരിൽ നടപടിയെടുക്കണമെന്ന് ഹനുമാൻ സേന സംസ്ഥാന നേതൃത്വയോഗം ആവശ്യപ്പെട്ടു
തീവ്രവാദികളും കമ്മ്യൂണിസ്റ്റ് ജിഹാദികളും അഴിമതിക്കാരായ ചില പോലീസുകാരും ചേർന്ന് മുൻപും പല കള്ള കേസുകൾ എടുത്തിട്ടും എല്ലാം കോടതികൾ തള്ളിക്കളയുക ഉണ്ടായത് എന്ന് യോഗം വിലയിരുത്തുകയും നിയമപരമായി ഈ കേസിനെ നേരിടുവാൻ ഐക്യകണ്ഠേന തീരുമാനിക്കുകയും ചെയ്തു.
സംസ്ഥാന ചെയർമാൻ എ എം ഭക്തവത്സലൻ അധ്യക്ഷത വഹിച്ചു സെക്രട്ടറി സി വിനോദ്വിനോദ് കൊല്ലം ഉദ്ഘാടനം ചെയ്തു. എല്ലാ ജില്ലകളിലും മെമ്പർഷിപ്പ് അടിസ്ഥാനത്തിൽ പ്രവർത്തനം ആരംഭിക്കണമെന്നും മതതീവ്രവാദത്തെ തടയുവാനും ദേശീയത വളർത്തുന്നതിനും സേന പ്രവർത്തകർ മുന്നിട്ടിറങ്ങണം എന്ന് അദ്ദേഹം പറഞ്ഞു തമിഴ്നാട് സംസ്ഥാന പ്രസിഡണ്ട് കോവൈ രാജേന്ദ്രൻമുഖ്യപ്രഭാഷണം നടത്തി തിരുവനന്തപുരത്ത് നടത്താൻ തീരുമാനിച്ച മഹ കലക്കി യാഗത്തിന് കേരള, തമിഴ്നാട് ,കർണാടക തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്ന് പ്രവർത്തകർ പങ്കെടുക്കുമെന്ന് അദ്ദേഹം പറഞ്ഞു.
സദ്ഗുരു ആശ്രമം മണാധിപതി മുരളീധര സ്വാമികൾ അനുഗ്രഹ പ്രഭാഷണം നടത്തി ആദ്ധ്യാത്മിക രംഗത്തും ഭൗതിക രംഗത്തുംരംഗത്തും പ്രവർത്തിക്കുന്ന അതിശക്തമായ സംഘടനയാണ് ഹനുമാൻ സേന എന്ന് അദ്ദേഹം പറഞ്ഞു
തൊഴിലില്ലായ്മ പരിഹരിക്കുവാൻ ഒരു മികച്ച സൊസൈറ്റിയുമായി സഹകരിച്ച് പ്രവർത്തിക്കുവാൻ യോഗത്തിൽ തീരുമാനമായി.
ചടങ്ങിൽ വെച്ച് മികച്ച മജീഷ്യൻ ചക്രപാണിക്ക് പുരസ്കാരവും പൊന്നാടയും അണിയിച്ചു. സംസ്ഥാന പ്രചാര പ്രമുഖ് സഞ്ജയ് നിസരി , മാതൃശക്തി പ്രമുഖ് ലക്ഷ്മി ഗോപാലൻ, ശാന്തകുമാരി കാടാമ്പുഴ ,ജില്ലാ സുരക്ഷാ പ്രമുഖ് അനിൽജിത്ത്, ട്രഷറർ ആഷിക് വിശനാഥൻ, ദേവാശ്രമം ട്രസ്റ്റ് സൂര്യദേവ് , ബി.എൽ എം കോഡിനേറ്റർ ജോർജ് ജോസഫ് എന്നിവർ പ്രസംഗിച്ചു. അദ്ധ്വ രാമചന്ദ്രൻ, അഡ്വരവി രാജ്, വായു പുത്രൻ ,മിഥുൻഉണ്ണികൃഷ്ണൻ ചക്രപാണി ,സതീശൻ വയനാട് എന്നിവർ സംസാരിച്ചു
കെ സുരേന്ദ്രൻ സ്വാഗതവും സനൂപ് നന്ദിയും പറഞ്ഞു
Follow us on :
Tags:
More in Related News
Please select your location.