Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ചെട്ടിക്കാട് ഊട്ടു തിരുനാളിന് കൊടികയറി

08 May 2024 10:32 IST

Anvar Kaitharam

Share News :

ചെട്ടിക്കാട് ഊട്ടു തിരുനാളിന് കൊടികയറി



പറവൂർ: ചെട്ടിക്കാട് വിശുദ്ധ അന്തോണീസിൻ്റെ തീർത്ഥാടന കേന്ദ്രത്തിൽ ഊട്ടു തിരുനാളിന് കണ്ണൂർ രൂപതാ മെത്രാൻ റൈറ്റ് റവ ഡോ അലക്സ് വടക്കുംതല കൊടികയറ്റി.

തുടർന്ന് പിതാവിൻ്റെ മുഖ്യകാർമ്മികത്വത്തിൽ ദിവ്യബലിയും വചന പ്രഘോഷണവും നടന്നു.

തിരുനാൾ ദിനങ്ങളിൽ രാവിലെ 7 നും വൈകിട്ട് 5.30. നും പ്രമുഖ വൈദികരുടെ കാർമ്മികത്വത്തിൽ ദിവ്യബലി, നൊവേന. ആരാധന എന്നിവ നടക്കും.

ശനിയാഴ്ച ഇടവക ദിനം വൈകിട്ട് - 5-30ന് നടക്കുന്ന ദിവ്യബലിക്ക് ഇടവകയിലെ വൈദികർ കാർമ്മികരാകും. തുടർന്ന് കുടുബയൂണിറ്റുകളുടെ കലാസന്ധ്യ നടക്കും.

ഞായറാഴ്ച രാവിലെ 10-ന് ആർച്ച് ബിഷപ്പ് എമരിറ്റസ് മോസ്റ്റ് റവ.ഡോ ഫ്രാൻസിസ് കല്ലറക്കൽ പിതാവിൻ്റെ മുഖ്യ കാർമ്മികത്വത്തിൽ നടക്കുന്ന ദിവ്യബലിയിൽ ഫാ.സണ്ണി പുന്നേലിപറമ്പിൽ വചന സന്ദേശം നൽകും. തുടർന്ന് ഈ വർഷത്തെ തിരുനാളിനോടനുബന്ധിച്ച് നടത്തുന്ന ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി നിർദ്ധനരായ രോഗികൾക്കുള്ള 'സ്നേഹ സാന്ത്വനം' സഹായ പദ്ധതിയുടെ ഉൽഘാടനം പിതാവ് നിർവ്വഹിക്കും ' 13 തിങ്കൾ വൈകിട്ട് 5.30 നു നടക്കുന്ന ദിവ്യബലിയിൽ റൈറ്റ് റവ.ഡോ.ജോസഫ് കാരിക്കശ്ശേരി മുഖ്യകാർമ്മികനാകും തുടർന്ന് വിശുദ്ധൻ്റ തിരുസ്വരൂപവും വഹിച്ചുകൊണ്ട് നടക്കുന്ന ഗ്രാമ പ്രദക്ഷിണം.

മെയ് 14 നാണ് ഊട്ടു തിരുനാൾ രാവിലെ 10-15-ന് കോട്ടപ്പുറം രൂപതാ മെത്രാൻ റൈറ്റ് റവ. ഡോ അംബ്രോസ് പുത്തൻവീട്ടിൽ ഊട്ടു നേർച്ച ആശിർവദിക്കും തുടർന്ന് പിതാവിൻ്റെ മുഖ്യ കാർമ്മികത്വത്തിൽ നടക്കുന്ന പൊന്തിഫിക്കൽ ദിവ്യബലിയിൽ ഫാ. നെൽസൻ ജോബ് വചന സന്ദേശം നൽകും.

Follow us on :

Tags:

More in Related News