Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഇരുകൈകളും ബന്ധിച്ച് വേമ്പനാട്ട് കായൽ നീന്തിക്കടക്കാൻ ഒരുങ്ങി വൈക്കം സ്വദേശിയായ 6-ാം ക്ലാസ് വിദ്യാർത്ഥി ബദ്രി ആർ നാഥ്.

05 Mar 2026 23:48 IST

santhosh sharma.v

Share News :

വൈക്കം: വൈക്കത്തിന്റെ ചരിത്രത്തിൽ പുതുചരിത്രം കുറിക്കാൻ ഒരുങ്ങി

വൈക്കം സ്വദേശിയായ പതിനൊന്ന് കാരൻ. വാർവിൻ സ്കൂൾ ആറാം ക്ലാസ് വിദ്യാർത്ഥി ബദ്രി .ആർ നാഥാണ് റിക്കോർഡിനായി ഒരുങ്ങുന്നത്.

വൈക്കം പടിഞ്ഞാറക്കര ചെമ്മാടിയിൽ വീട്ടിൽ റിനോഷ്, ജിഷ ദമ്പതികളുടെ മകനാണ് കൊച്ചു മിടുക്കൻ. ചെറു പ്രായത്തിൽ തന്നെ നീന്തലിനോട് താല്പര്യം ഉണ്ടായിരുന്ന ബദ്രി കോതമംഗലം ഡോൾഫിൻ അക്വാട്ടിക് ക്ലബ്ബിൽ പരിശീലനത്തിന് ചേർന്ന് ബിജു തങ്കപ്പന്റെ ശിക്ഷണത്തിൽ ആറുമാസക്കാലം കുത്തൊഴുക്കുള്ള മൂവാറ്റുപുഴ ആറ്റിൽ പരിശീലനം നടത്തിയാണ് വേൾഡ് റെക്കോർഡിനായുള്ള ഉദ്യമത്തിന് ഒരുങ്ങുന്നത്. മാർച്ച് 7 ന് രാവിലെ 7 ന് ആലപ്പുഴ ചേർത്തല കാര്യാട്ട് കടവിൽ നിന്നും വൈക്കം ബീച്ച് വരെയുള്ള ദൂരം ഇരുകൈകളും ബന്ധിച്ചാണ് റെക്കോർഡിന് വേണ്ടിയുള്ള പരിശ്രമം. 

വർദ്ധിച്ചുവരുന്ന ജലദുരന്തങ്ങളിൽ നിന്നും കുട്ടികളെയും അതുവഴി നമ്മുടെ സമൂഹത്തെയും രക്ഷിക്കുക എന്നുള്ള ഒരു ദൗത്യമാണ് ഉദ്യമത്തിന് പിന്നിലെന്നും അനുദിനം വർദ്ധിച്ചു വരുന്ന ജലദുരന്തങ്ങൾക്ക് അറുതി വരുത്തുവാൻ ഇത് വഴി പ്രചോദനം പകരുമെന്നാണ് ഉദ്യമത്തിൻ്റെ ലക്ഷ്യമെന്നും ബദരിയുടെ മാതാപിതാക്കൾ പറഞ്ഞു.

Follow us on :

More in Related News