Tue Dec 12, 2023 10:56 PM 1ST
Location
Sign In
15 Oct 2024 20:25 IST
Share News :
ഗ്രീൻ ആർമിയുടെ നേതൃത്വത്തിൽ ആവിഷ്ക്കരിച്ച കേന്ദ്രീകൃത യന്ത്രവൽകൃത ഞാറ്റടി തയ്യാറാക്കുന്ന സംവിധാനം പ്ളാനിംഗ് ബോർഡ് വൈസ് ചെയർമാൻ പ്രൊഫ. വി.കെ. രാമചന്ദ്രൻ സന്ദർശിച്ചു. കാലാവസ്ഥാ മാറ്റത്തിൻ്റെ പശ്ചാത്തലത്തിൽ ചെലവുകുറഞ്ഞതും ഒരു പോലെ മൂപ്പുള്ളതുമായ ആരോഗ്യമുള്ള ഞാറ്റടി പാടശേഖരങ്ങൾക്ക് ലഭ്യമാക്കുന്നതിനാണ് പായ് ഞാറ്റടി ഒരുക്കിയിരിക്കുന്നത്. യന്ത്രവൽകൃത നടീലിന് ഏറ്റവും യോജിച്ച മാനദണ്ഡങ്ങളനുസരിച്ചുള്ള ഞാറ്റടി നിർമ്മാണത്തിൻ്റെ സാങ്കേതിക വിശദാംശങ്ങൾ പ്ലാനിംഗ് ബോർഡ് വൈസ് ചെയർമാൻ ചോദിച്ചറിഞ്ഞു. കേരളത്തിൽ യന്ത്രവൽകൃത നെൽകൃഷി വ്യാപിപ്പിക്കുന്നതിന് ഈ മാർഗ്ഗം ഉപകരിക്കുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
250 ഏക്കർ നെൽകൃഷിക്കാവശ്യമായ
യന്ത്രവൽകൃത ഞാറ്റടി തയ്യാറാക്കാനുള്ള
സൗകര്യമാണ്
ഗ്രീൻ ആർമി ഒരുക്കിയിരിക്കുന്നത്
കേരളത്തിലെ ഏറ്റവും വലിയ യന്ത്രവൽകൃത സംവിധാനമാണ്
ഗ്രീൻ ആർമിയുടേത്
തൃശൂർ ജില്ലയിൽ
ആസുത്രണ സമിതിയുടെ
നേതൃത്വത്തിൽ
യന്ത്രവൽകൃത ഞാറ്റടിക്ക്
പ്രത്യേക പദ്ധതി തയ്യാറാക്കിയിട്ടുണ്ട് കാലാവസ്ഥ വ്യതിയാനത്തിൻ്റെ
ഭാഗമായുള്ള കനത്തമഴയും കടുത്ത ചൂടും
പ്രതിരോധിക്കുന്ന നെൽകൃഷിക്ക്
ഈ രീതി സഹായകമാകുന്നുണ്ട്.
ഒപ്പം ഉല്ലാദന വർദ്ധനവും ഉറപ്പാക്കാൻ കഴിയും. കാലാവസ്ഥാ വ്യതിയാനങ്ങൾക്കനുസൃതമായി കൃഷി വേഗതയിലാക്കാൻ കഴിയുന്ന
ഇത്തരം പ്രവർത്തനങ്ങൾ ആവിഷ്ക്കരിക്കുന്ന ഗ്രീൻ ആർമിയുടെ പ്രവർത്തനങ്ങളെ
പ്ലാനിംഗ് ബോർഡ് വൈസ് ചെയർമാൻ അഭിനന്ദിച്ചു
ഇത്തരം നൂതനമായ
പദ്ധതികൾക്ക്
കർഷകർക്ക് സബ്സിഡി നൽകുന്നതിനും
പദ്ധതിയുടെ വ്യാപനത്തിനും പദ്ധതികൾ രൂപപ്പെടുത്തണമെന്ന്
ഗ്രീൻ ആർമി അഭ്യർത്ഥിച്ചു. പുതിയ തരം ട്രേ ഞാറ്റടി ഉപയോഗിച്ച് നടീൽ നടക്കുന്ന പാടശേഖരങ്ങളും പ്രൊഫ. വി.കെ. രാമചന്ദ്രൻ സന്ദർശിച്ചു.
Follow us on :
Tags:
More in Related News
Please select your location.