Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വൈക്കം ആശ്രയ സ്വാന്തന സഹായ വിതരണം നടത്തി.

20 Jan 2025 11:32 IST

santhosh sharma.v

Share News :

വൈക്കം: സന്നദ്ധ സേവന സംഘടനയായ വൈക്കം ആശ്രയയുടെ ആഭിമുഖ്യത്തിൽ 5 കുടുംബങ്ങളിലെ കിടപ്പു രോഗികൾക്ക്   ചികിൽസാ സഹായ വിതരണം നടത്തി. വൈക്കം താലൂക്കാശുപത്രിയിൽ ആശ്രയ നടത്തുന്ന ഭക്ഷണ വിതരണത്തോടനുബന്ധിച്ചു നടത്തിയ ചടങ്ങിൽ വച്ച് ആശ്രയ ചെയർമാൻ പി.കെ. മണിലാൽ ചികിൽസാ സഹായ വിതരണം ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ആശ്രയ കൺവീനർ സന്തോഷ് ചക്കനാടൻ, അക്കരപ്പാടം ശശി, വി. പോപ്പി,പി.ഡി. ജോർജ്ജ്, ഇടവട്ടം ജയകുമാർ, ബി. ചന്ദ്രശേഖരൻ, വി. അനൂപ്, വർഗ്ഗീസ് പുത്തൻചിറ ,ടി.ആർ. ശശികുമാർ,ശ്രീദേവി അനിരുദ്ധൻ,പി.ഡി. ബിജിമോൾ, സി.സുരേഷ് കുമാർ,സന്ധ്യ വിനോട്, സി.റ്റി. ദേവദാസ് ,വൈക്കം ജയൻ, കെ.എൻ ദേവരാജൻ, എം.കെ. മഹേശൻ, മണിയപ്പൻ വേലക്കരി, സജിൻ സേവ്യൻ, പി. രാജപ്പൻ എന്നിവർ പങ്കെടുത്തു. ക്രിസ്തുമസ് കാലത്ത് ആശ്രയ നടത്തിയ കേക്ക് ചലഞ്ചിൽ കൂടി സമാഹരിച്ച തുകയാണ് സഹായധനമായി നൽകിയത്.

Follow us on :

More in Related News