Tue Dec 12, 2023 10:56 PM 1ST

Location  

Sign In

"കുടുംബശ്രീ എന്നിടം"

18 May 2024 09:38 IST

Anvar Kaitharam

Share News :

"കുടുംബശ്രീ എന്നിടം"


പറവൂർ: കുടുംബശ്രീ അംഗങ്ങൾക്ക് കല, സാംസ്കാരിക, സാമൂഹിക പ്രവർത്തനങ്ങൾക്കായി വാർഡ് തലത്തിലുള്ള എല്ലാ എഡിഎസ് ഘടകങ്ങളും 'എന്നിടം' സജ്ജമാകുന്നു. സർഗാത്മക കഴിവുകൾ വികസിപ്പിക്കാനുള്ള സാംസ്കാരിക കേന്ദ്രമായും മാനസികോല്ലാസത്തിനുളള വേദിയായും എന്നിടം മാറും. കുടുംബശ്രീ 26 വർഷം പൂർത്തിയാകുന്നതിന്റെ ഭാഗമായിട്ടാണ് എന്നിടം ആഘോഷിക്കുന്നത്.

ചിറ്റാറ്റുകര ഗ്രാമപഞ്ചായത്ത് തലത്തിൽ "എന്നിടം"ചിറ്റാറ്റുകര എൽ പി എസിൽ ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷൻ വി എ താജുദ്ദീൻ ഉദ്ഘാടനം ചെയ്തു. സിഡിഎസ് ചെയർപേഴ്സൺ സാറ ബീവി സലീം അധ്യക്ഷത വഹിച്ചു. മീരാ മുരളി സ്വാഗതം ആശംസിച്ചു. ആർ പി മാരായ രമ്യ, രജിഷ, സി ഡി എസ് അംഗങ്ങൾ എന്നിവർ നേതൃത്വം നൽകി. കുടുംബശ്രീ അംഗങ്ങൾ വിവിധ കലാപരിപാടികളും അവതരിപ്പിച്ചു.

Follow us on :

Tags:

More in Related News