Tue Dec 12, 2023 10:56 PM 1ST

Location  

Sign In

തരിശ് നിലത്ത് കൃഷി ഇറക്കുന്നതിന്റെ വിത്ത് നടൽ ഉദ്ഘാടന കർമ്മം നിർവഹിച്ചു.

26 Feb 2025 20:56 IST

Jithu Vijay

Share News :

കോട്ടക്കൽ : പെരുമണ്ണ ക്ലാരിയിലെ കർഷകരുടെയും പൊതു പ്രവർത്തകരുടെയും കൂട്ടായ്മയായ ഗ്രീൻ പീസ് ഓർഗാനിക്സ് മമ്മാലിപ്പടി (കുളമ്പിൽ പാറ) പാടത്തെ 10 ഏക്കറോളം വരുന്ന തരിശ് നിലത്ത് കൃഷി ഇറക്കുന്നതിന്റെ വിത്ത് നടൽ ഉദ്ഘാടന കർമ്മം പാണക്കാട് സയ്യിദ് റഷീദലി ശിഹാബ് തങ്ങൾ നിർവഹിച്ചു.


വിഷ രഹിത പച്ചക്കറി പ്രോത്സാഹിപ്പിക്കുക, ജൈവകൃഷി പ്രോത്സാഹിപ്പിക്കുക,പുതിയ കാർഷിക രീതി ഉപയോഗത്തിൽ കൊണ്ടുവരിക, അന്താരാഷ്ട്ര മാർക്കറ്റിലേക്ക് കയറ്റി അയക്കാൻ പറ്റുന്ന രീതിയിലുള്ള ഓർഗാനിക് പച്ചക്കറികൾ ഉത്പാദിപ്പിക്കുക എന്നിവയും ഗ്രീൻ പീസ് ഓർഗാനിക്സിന്റെ ലക്ഷ്യങ്ങളാണ്.


കെ പി അലി അഷ്റഫ് അധ്യക്ഷത വഹിച്ച ചടങ്ങിൽ പഞ്ചായത്ത് പ്രസിഡൻറ് സി കെ ഷംസു, വൈസ് പ്രസിഡൻറ് ജസ്ന ടീച്ചർ, ലിബാസ് മൊയ്തീൻ, മുസ്തഫ കളത്തിങ്ങൽ, സഫ്വാൻ പാപ്പാലി, 

കെ കുഞ്ഞു മൊയ്തീൻ, ഷാജു കാട്ടാകത്ത്, കൃഷി ഓഫീസർ റിസ് ല, സികെഎ റസാഖ്, ചക്കര മുഹമ്മദ് അലി,

സി കെ നാസർ, സത്താർ പിടി, ഹനീഫ പിടി, മൻസൂർ കൂട്ടായി, കാമ്പുറത്ത് ഷംസുദ്ദീൻ, കെ പി സൈതലവി ഹാജി, പാറയിൽ ബാപ്പു, ടി പി മൊയ്തീൻകുട്ടി ഹാജി,

തോടാത്തയിൽ സൈതലവി ഹാജി, എ സി റസാക്ക്, പാറ മോൻ, കുഞ്ഞുമോൻ ക്ലാരി, സി കെ മുനീർ, നൗഫൽ പെരുമണ്ണ, ശരീഫ് ചീമാടൻ, ബുശ് റുദ്ദീൻ തടത്തിൽ, ഷാജു കാട്ടകത്ത്, മുല്ലപ്പള്ളി മനാഫ് എന്നിവർ സംബന്ധിച്ചു. ഹൈദരലി പിപി സ്വാഗതവും പിസി ഇബ്രാഹിം നന്ദിയും പറഞ്ഞു.

Follow us on :

More in Related News