Tue Dec 12, 2023 10:56 PM 1ST
Location
Sign In
27 Jul 2024 22:24 IST
Share News :
തിരൂരങ്ങാടി : കനത്ത തോൽവിയിലും പാഠം പടിക്കാത്ത സി.പി.എം തെറ്റ് തിരുത്തലിനു പകരം എല്ലാ കമ്മ്യൂണിസ്റ്റ് മൂല്യങ്ങളും കാറ്റിൽ പറത്തി വിശ്വാസികളെ കൂടെ നിർത്താൻ പാർട്ടി പ്രവർത്തകർ ആരാധനാലയങ്ങളിൽ പോകണമെന്ന സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്റെ പ്രസ്താവന ആ പാർട്ടിയുടെ പാപ്പരത്തമാണ് വെളിവാക്കുന്നതെന്ന് സി.എം.പി ജനറൽ സെക്രട്ടറി സി.പി. ജോൺ പറഞ്ഞു.
ജൂലായ് 27 സി.എം.പി 39-ാം സ്ഥാപക ദിനത്തോടനുബന്ധിച്ച് ചെമ്മാട് നടന്ന ജില്ലാ കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ലാ സെക്രട്ടറി വാസു കാരയിൽ അധ്യക്ഷത വഹിച്ചു. സി.എം.പി സംസ്ഥാന സെക്രട്ടറി കൃഷ്ണൻ കോട്ടുമല, സി.പി. കാർത്തികേയൻ, എം.ബി രാധാകൃഷ്ണൻ,
എം.പി ജയശ്രി, ഗഫൂർ കൊണ്ടോട്ടി, കെ. നാസറലി, പി.രവീന്ദ്രൻ, ബഷീർ പറപ്പൂർ,
വിനോദ് പള്ളിക്കര, ബിനൂപ് ഉഗ്രപുരം,സാജു അമ്പലപ്പടി,
അഷറഫ് തച്ചറപടിക്കൽ, പി.ടി ഹംസ, സി.പി. ബേബി, ഗീത എന്നിവർ പ്രസംഗിച്ചു.
Follow us on :
Tags:
More in Related News
Please select your location.