Tue Dec 12, 2023 10:56 PM 1ST

Location  

Sign In

സ്വരാജ് ട്രോഫി പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്തിന്

18 Feb 2025 14:17 IST

Jithu Vijay

Share News :

മലപ്പുറം : തദ്ദേശ സ്വയംഭരണ വകുപ്പ് 2023-24 വര്‍ഷത്തെ സ്വരാജ് ട്രോഫി, മഹാത്മാ അയ്യങ്കാളി പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചപ്പോള്‍ സംസ്ഥാനത്തെ മികച്ച ബ്ലോക്ക് പഞ്ചായത്തിനുള്ള സ്വരാജ് ട്രോഫി മലപ്പുറം ജില്ലയിലെ പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് സ്വന്തമാക്കി. 125ല്‍ 110 മാര്‍ക്ക് നേടിയാണ് പെരുമ്പടപ്പ് ഈ നേട്ടം കൈവരിച്ചത്. 


 മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി മികച്ച രീതിയില്‍ നടപ്പിലാക്കിയ ജില്ലയിലെ മികച്ച ഗ്രാമ പഞ്ചായത്തിനുള്ള പുരസ്‌കാരം എടപ്പാള്‍ പഞ്ചായത്ത് നേടി. മുതുവല്ലൂര്‍ ഗ്രാമപഞ്ചായത്തിനാണ് രണ്ടാം സ്ഥാനം. ഗ്രാമപഞ്ചായത്തുകള്‍ക്കുള്ള സംസ്ഥാനതല ലൈഫ് മിഷന്‍ പുരസ്‌കാരം അമരമ്പലം ഗ്രാമപഞ്ചായത്ത് നേടിയപ്പോള്‍ മുനിസിപ്പാലിറ്റിക്കുള്ള ലൈഫ് മിഷന്‍ പുരസ്‌കാരം പെരിന്തല്‍മണ്ണ നഗരസഭ സ്വന്തമാക്കി.

Follow us on :

More in Related News