Tue Dec 12, 2023 10:56 PM 1ST
Location
Sign In
19 Mar 2025 19:49 IST
Share News :
വൈക്കം: കച്ചേരികവലയിലെ ഹോട്ടലിൽ നിന്നുണ്ടായ ഭക്ഷ്യവിഷബാധയെ തുടർന്ന് നിരവധി ആളുകളെ ആശുപത്രിയിൽ പ്രവേശിപ്പിച്ച സംഭവത്തിൽ വൈക്കം നഗരസഭയുടെ അനാസ്ഥയ്ക്കെതിരെ
ഡിവൈഎഫ്ഐ പ്രവർത്തകർ നഗരസഭ ഓഫീസ് ഉപരോധിച്ചു. പ്രതിഷേധ പ്രകടനവുമായി എത്തിയ ശേഷമായിരുന്നു ഉപരോധം.ഡി വൈ എഫ് ഐ വൈക്കം ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഉപരോധസമരം ബ്ലോക്ക് സെക്രട്ടറി ആനന്ദ് ബാബു ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് ബ്രിജിൻ പ്രകാശ് അധ്യക്ഷത വഹിച്ചു. വൈക്കം കച്ചേരി കവലയിലെ ഹോട്ടലില്‍ നിന്നും അല്‍ഫാം കഴിച്ചതില്‍ ഭക്ഷ്യവിഷബാധയേറ്റ് നിരവധിപേർ ചികിത്സയിൽ കഴിയുന്ന സാഹചര്യത്തിലാണ് പ്രതിഷേധം സംഘടിപ്പിച്ചത്. അഷ്ടമിയുമായി ബന്ധപ്പെട്ട് നടത്തിയ പരിശോധനകൾക്ക് ശേഷം ഒരുതരത്തിലുള്ള പരിശോധനയും വൈക്കത്തെ ഹോട്ടലുകളിൽ നഗരസഭഅധികൃതരുടെ ഭാഗത്തുനിന്നും ഉണ്ടായിട്ടില്ലെന്നും,പരാതിയുണ്ടെങ്കിൽ പരിശോധന നടത്താമെന്ന നിലപാടാണ് നഗരസഭ അധികൃതർ സ്വീകരിക്കുന്നതെന്നും ഡിവൈഎഫ്ഐ ആരോപിച്ചു. നിരവധിപേരാണ് ഭക്ഷ്യവിഷ ബാധയെ തുടർന്ന് വൈക്കം താലൂക്ക് ആശുപത്രിയിലും മറ്റ് സ്വകാര്യ ആശുപത്രികളിലുമായി ചികിത്സ തേടിയത്. ഇവിടെ നിന്നും ഭക്ഷണം കഴിച്ച ശേഷം തൊടുപുഴയിൽ നടക്കുന്ന എം ജി യൂണിവേഴ്സിറ്റി കലോത്സവത്തിൽ പങ്കെടുക്കാൻ പോയ വിദ്യാർത്ഥികളും തൊടുപുഴയിലെ ആശുപത്രിയിൽ ചികിത്സ തേടിയിട്ടുണ്ടെന്നും,ആശുപത്രിയിൽ ചികിത്സ തേടിയവരിൽ ഒൻപതോളം പേർ ഇതിനോടകം പരാതി നൽകിയെങ്കിലും ബന്ധപ്പെട്ട അധികൃതർ നടപടി സ്വീകരിച്ചില്ലെന്നും നേതാക്കൾ ആരോപിച്ചു.
നഗരസഭാ സെക്രട്ടറിയും അധികൃതരുമായി തുടർന്ന് നടത്തിയ ചർച്ചയിൽ സംഭവത്തിൽ കർശന നടപടി സ്വീകരിക്കുമെന്നും ചികിത്സയിൽ കഴിയുന്നവർക്ക് ആവശ്യമായ എല്ലാ സഹായവും നൽകുമെന്നും ഉറപ്പ് നൽകിയതോടെയാണ് ഉപരോധസമരം അവസാനിപ്പിച്ചത്. ഡിവൈഎഫ്ഐ കോട്ടയം ജില്ലാ കമ്മിറ്റി അംഗം പി. സജിത, ബ്ലോക്ക് കമ്മിറ്റി അംഗങ്ങളായ കെ. എം കണ്ണൻ, സിബി ബാബു, എച്ച്. ഐ റോഹൻ, ഗോകുൽ കൃഷ്ണൻ, പി. ജെ വിനീഷ്, ആരോമൽ തമ്പി, വിജീഷ് വിജയൻ തുടങ്ങിയവർ ഉപരോധത്തിന് നേതൃത്വം നൽകി.
Follow us on :
Tags:
More in Related News
Please select your location.