Tue Dec 12, 2023 10:56 PM 1ST
Location
Sign In
28 Jan 2025 20:21 IST
Share News :
ഇടവെട്ടി: സി.പി. എം ഇടുക്കി ജില്ലാസമ്മേളനത്തിന്റെ പ്രചരണാര്‍ത്ഥം സി.ഐ.ടി.യു തെക്കുംഭാഗം മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കല്ലാനിക്കല്‍ ജംഗ്ഷനില്‍ പഞ്ചഗുസ്തി മത്സരം സംഘടിപ്പിച്ചു. നാഷണല്‍ ചാമ്പ്യന്‍മാര്‍ അടക്കം പങ്കാളികളായ മല്‍സരം രണ്ട് വിഭാഗങ്ങളിലായാണ് സംഘടിപ്പിച്ചത്. മല്‍സരം മുന്‍ സന്തോഷ് ട്രോഫി താരം സലീംകുട്ടി ഉദ്ഘാടനം ചെയ്തു. സി.ഐ.ടി.യു മേഖലാ സെക്രട്ടറി എം.എസ്. റെജി അധ്യക്ഷത വഹിച്ചു. വിവിധ മേഖലകളില്‍ പ്രതിഭകളായവര്‍ക്ക് മത്സര വേദിയില്‍ വച്ച് മുന്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജിമ്മി പോള്‍, മുന്‍ പഞ്ചായത്ത് പ്രസിഡന്റ് പി.പ്രകാശ്, പഞ്ചായത്തംഗം സൂസി റോയി എന്നിവര്‍ ഉപഹാരങ്ങള്‍ നല്‍കി ആദരിച്ചു. പഞ്ചഗുസ്തി മത്സരത്തില്‍ വിജയിച്ചവര്‍ക്ക് സി.പി.എം തെക്കുംഭാഗം ലോക്കല്‍ സെക്രട്ടറി ടി.എം. മുജീബ് സമ്മാനദാനം നിര്‍വഹിച്ചു.
Follow us on :
More in Related News
Please select your location.