Tue Dec 12, 2023 10:56 PM 1ST
Location
Sign In
17 Jan 2025 22:25 IST
Share News :
വയോനന്മ സന്ദേശ യാത്ര
പറവൂർ: ജില്ലാ ലീഗൽ സർവീസ് അതോറിറ്റിയുടെ നേതൃത്വത്തിൽ നടത്തുന്ന വയോനന്മ പദ്ധതിയുടെ സന്ദേശ യാത്ര പറവൂരിൽ പര്യടനം നടത്തി. കച്ചേരി മെതാനിയിൽ താലൂക്ക് ലീഗൽ സർവീസ് അതോറിറ്റി ചെയർപേഴ്സൺ അഡി. ജില്ലാ ജഡ്ജ് വി ജ്യോതി ഉദ്ഘാടനം ചെയ്തു. അഭിഭാഷകരും പാരാ ലീഗൽ വളണ്ടിയർമാരും അവതരിപ്പിച്ച 'സുകൃതം' തെരുവ് നാടകവും വിദ്യാർഥികളുടെ ഫ്ലാഷ് മോബും അരങ്ങേറി.
ജില്ലാ ലീഗൽ സർവീസ് അതോറിറ്റി സെക്രട്ടറിയും സബ് ജഡ്ജുമായ ആർ ആർ രജിത സ്വാഗതവും താലൂക്ക് ലീഗൽ സർവീസ് അതോറിറ്റി സെക്രട്ടറി മുഹമ്മദ് സെയ്ഫ് നന്ദിയും പറഞ്ഞു. വെടിമറ കവലയിലും സംഘം തെരുവ് നാടകമവതരിപ്പിച്ചു.
Follow us on :
Tags:
More in Related News
Please select your location.