Tue Dec 12, 2023 10:56 PM 1ST
Location
Sign In
22 Jul 2024 11:32 IST
Share News :
കടുത്തുരുത്തി: സമസ്ത ജനവിഭാഗത്തിൻ്റെയും സാമൂഹിക- സാമ്പത്തിക ഉന്നമനമാണ് എൻ എസ് എസിൻ്റെ ലക്ഷ്യമെന്ന് വൈക്കം താലൂക്ക് യൂണിയൻ പ്രസിഡൻ്റ് പി ജി എം നായർ കാരിക്കോട് പറഞ്ഞു.
ഈ ഉദ്ദേശ സാധ്യത്തിന് വേണ്ടിയാണ് സാമ്പത്തിക സംവരണമെന്ന നിർദ്ദേശം സംഘടന മുന്നോട്ട് വയ്ക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
306-ാം നമ്പർ കടുത്തുരുത്തി, വെള്ളാശ്ശേരി എൻ എസ് കരയോഗ വാർഷികവും, ബജറ്റ് സമ്മേളനവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കരയോഗം പ്രസിഡണ്ട് വി എൻ ദിനേശ് കുമാർ അധ്യക്ഷത വഹിച്ച യോഗത്തിൽ പെൻഷൻ വിതരണവും എൻഎസ്എസ് യൂണിയൻ പ്രസിഡന്റ് വിതരണം ചെയ്തു.
കരയോഗം സെക്രട്ടറി എം എസ് വിശ്വനാഥൻ നായർ, വനിതാ സമാജം സെക്രട്ടറി ഗീത എം എസ് എന്നിവർ വാർഷിക റിപ്പോർട്ടും,വരവ് ചിലവ് കണക്കുകളും ബഡ്ജറ്റും അവതരിപ്പിച്ചു.
യൂണിയൻ വനിതാ സമാജം പ്രസിഡണ്ട് ജയലക്ഷ്മി കുട്ടികൾക്കുള്ള പഠന പ്രോത്സാഹന വിതരണം നടത്തി. എം എസ് എസ് പ്രസിഡന്റ് സിപി നാരായണൻ നായർ, ഗിരിജ ദിനേശ് കുമാർ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു......
Follow us on :
Tags:
More in Related News
Please select your location.