Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പെർമിറ്റ് അനുവദിച്ചിട്ടുള്ള റൂട്ടുകൾ ഒഴിവാക്കുന്നതായി പരാതി

13 Apr 2024 20:24 IST

PALLIKKARA

Share News :

കോഴിക്കോട്- മംഗലം (വഴി യൂണിവേഴ്സിറ്റി' ചേളാരി: തയ്യിലക്കടവ്: ചെട്ടിപ്പടി' ഉണ്യാൽ.കുട്ടായി) റൂട്ടിൽ ഓടുന്ന ഫാത്തിമ ബസ്സ് പെർമിറ്റ് അനുവദിച്ചിട്ടുള്ള മംഗലം ടൗൺ പോകാതെ .കോഴിക്കോട് താനൂർ വരെ മാത്രം സർവ്വീസ് നടത്തി കൊണ്ടിരിക്കുകയാണെന്ന് പരാതി.  ചെട്ടിപ്പടി ഭാഗത്ത് നിന്നും പറവണ്ണ കോളേജ്, താനൂർ ഫിഷറീസ് ഹയർ സെക്കണ്ടറി സ്കൂൾ, മലയാളം സർവ്വകലാശാല എന്നീ വിദ്യാഭ്യാസ സ്ഥാപനങ്ങളിലേ ക്ക് വളരെയധികം വിദ്യാർത്ഥികൾക്കും ഓഫീസ് ജീവനക്കാർക്കും ഈ ഭാഗത്ത് നിന്നുള്ള ഏക ബസ്സ് സർവ്വീസ്സാണിത്. കൂടാതെ മംഗലം പുതിയ കടപ്പുറം കൂട്ടായി ഭാഗങ്ങളിലുള്ള തീരദേശ നിവാസികൾക്കും കോഴിക്കോട് ഭാഗത്തേക്ക് നേരിട്ടുള്ള ഏക ബസ്സ് സർവ്വീസുമാണ്. ഈ ബസ്സ് താനൂർ വരെ മാത്രം പോകുന്നതുകൊണ്ട് വിദ്യാർത്ഥികൾക്കും ജീവനക്കാർക്കും പറവണ്ണ കൂട്ടായി ഭാഗങ്ങളിലേക്ക് പോകുന്നതിന് ദിവസേന മൂന്ന് ബസുകൾ മാറി കയറി വേണം ലക്ഷ്യസ്ഥലത്തെത്താൻ. അതുപോലെ കോഴിക്കോട് പരപ്പനങ്ങാടി താനൂർ വഴി തിരൂരിലേക്ക് ഓടുന്ന മിക്ക ബസുകളും ഏഴ് മണി കഴിഞ്ഞാൽ ട്രിപ്പ് കട്ടു ചെയ്യുകയാന്നെനും പരാതിയുണ്ട്. ഇതുമായി ബന്ധപ്പെട്ട് അധികൃതർക്ക് പരാതിനൽകുമെന്ന് പാസഞ്ചേഴ്‌സ് അസോസിയേഷൻ ഭാരവാഹി കളത്തിങ്ങൽ ഹംസ എൻലൈറ്റ്  ന്യൂസിനോട് പറഞ്ഞു.


Follow us on :

More in Related News