Tue Dec 12, 2023 10:56 PM 1ST

Location  

Sign In

സമൂഹത്തില്‍ ദുരിതമനുഭവിക്കുന്നവരെയും നിരാംലബരെയും കണ്ടെത്തി സഹായം എത്തിക്കാന്‍ വിന്‍സെന്റ് ഡിപോള്‍ പ്രവര്‍ത്തകര്‍ക്ക് കഴിയണമെന്ന് നാഷണല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ പ്രസിഡന്റ് എസ്.ജൂഡി ഇസെഡ്. ആര്‍. മംഗള്‍രാജ്

20 Jun 2024 20:53 IST

SUNITHA MEGAS

Share News :

കടുത്തുരുത്തി: സമൂഹത്തില്‍ ദുരിതമനുഭവിക്കുന്നവരെയും നിരാംലബരെയും കണ്ടെത്തി സഹായം എത്തിക്കാന്‍ വിന്‍സെന്റ് ഡിപോള്‍ പ്രവര്‍ത്തകര്‍ക്ക് കഴിയണമെന്ന് നാഷണല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ പ്രസിഡന്റ് എസ്.ജൂഡി ഇസെഡ്. ആര്‍. മംഗള്‍രാജ്. സെന്റ് വിന്‍സെന്റ് ഡിപോള്‍ സൊസൈറ്റി മുട്ടുചിറ ഏരിയാ കൗണ്‍സില്‍ സുവര്‍ണ ജൂബിലി ആഘോഷവും ഉദ്ഘാടനവും മുട്ടുചിറയില്‍ നിര്‍വഹിച്ചു പ്രസംഗിക്കുകയായിരുന്നു അദേഹം. പാവങ്ങളുടെ ഒപ്പം ചേര്‍ന്ന് നടക്കാന്‍ ക്രിസ്തു ശിഷ്യര്‍ക്കു കഴിയണം, നമ്മുടെ ജീവിതം കൊണ്ട് മറ്റുള്ളവര്‍ക്ക് ഉപകാരപെടണമെന്നും മറ്റുള്ളവരുടെ ജീവിതത്തില്‍ നന്മയുടെ വെളിച്ചമേകാന്‍ ഓരോ പ്രവര്‍ത്തകനും കടമയുണ്ടെന്നും അദേഹം പറഞ്ഞു. മുട്ടുചിറ സെന്റ് അല്‍ഫോന്‍സാ പാസ്റ്ററല്‍ സെന്ററില്‍ നടന്ന സമ്മേളനത്തില്‍ മുട്ടുചിറ ഏരിയാ കൗണ്‍സില്‍ പ്രസിഡന്റ് പോള്‍ ആറാക്കപ്പടവില്‍ അധ്യക്ഷത വഹിച്ചു. കടുത്തുരുത്തി സെന്റ് മേരീസ് ഫൊറോനാ താഴത്തുപള്ളി വികാരി ഫാ.മാത്യു ചന്ദ്രന്‍കുന്നേല്‍ അനുഗ്രഹപ്രഭാഷണം നടത്തി. റവ.ഡോ. ജോസ് കോട്ടായില്‍, കേരളാ റീജിയണല്‍ കോര്‍ഡിനേഷന്‍ കമ്മിറ്റി കോര്‍ഡിനേറ്റര്‍ പി.ഡി. തോമസ് പുലിക്കോട്ടില്‍, സിസ്റ്റര്‍ ലില്ലിക്കുട്ടി ആന്റണി കുഞ്ഞാപ്പറമ്പില്‍, ഷാജി സിറിയക് മഠത്തുംപടിക്കല്‍, ഡോ.ബേബി ജോസഫ് അറയ്ക്കപ്പറമ്പില്‍, ജോണ്‍ ജോസഫ് കുഴിവേലില്‍, ഡോ.കെ.കെ. ജോസ് കണിച്ചുകാട്ട്, ഫാ.മാത്യു വാഴചാരിക്കല്‍, പി.ജെ. ജോസഫ് പണ്ടാരകാപ്പില്‍, സിസ്റ്റര്‍ അനിറ്റ ജോസ്, ജോസഫ് ചോലങ്കേരില്‍ എന്നിവര്‍ പ്രസംഗിച്ചു.

ഫോട്ടോ ക്യാപ്- സെന്റ് വിന്‍സെന്റ് ഡിപോള്‍ സൊസൈറ്റി മുട്ടുചിറ ഏരിയാ കൗണ്‍സില്‍ സുവര്‍ണ ജൂബിലി ആഘോഷവും ഉദ്ഘാടനവും നാഷണല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ പ്രസിഡന്റ് എസ്.ജൂഡി ഇസെഡ്. ആര്‍. മംഗള്‍രാജ് നിര്‍വഹിക്കുന്നു. ഫാ.മാത്യു ചന്ദ്രന്‍കുന്നേല്‍, റവ.ഡോ. ജോസ് കോട്ടായില്‍ തുടങ്ങിയവര്‍ സമീപം.

Follow us on :

More in Related News