Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പാറത്തോട്ടില്‍ സാമൂഹിക വിരുദ്ധര്‍ക്കെതിരേ പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു

29 Dec 2024 22:04 IST

ജേർണലിസ്റ്റ്

Share News :



അടിമാലി: പാറത്താേട്ടില്‍ സാമൂഹിക വിരുദ്ധര്‍ക്കെതിരേ പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു. പാറത്തോട് മേഖലയിലും പരിസരപ്രദേശങ്ങളിലും മദ്യം, മയക്കുമരുന്ന് മാഫിയകള്‍ സൈ്വര്യവിഹാരം നടത്തുകയാണെന്നും ഇത് പ്രദേശത്തെ ആളുകളുടെ ജീവിതത്തെ പ്രതികൂലമായി ബാധിക്കുകയാണെന്നും ആരോപിച്ച് പാറത്തോട് ജനകീയ സമിതിയുടെ നേതൃത്വത്തിലാണ് പ്രതിഷേധ ജ്വാല സംഘടിപ്പിച്ചത്. കമ്പളികണ്ടത്തുനിന്ന് ആരംഭിച്ച പ്രതിഷേധ ജ്വാല രാജക്കാട് എസ്.എന്‍.ഡി.പി യൂണിയന്‍ പ്രസിഡന്റ് എം.ബി. ശ്രീകുമാര്‍ ഉദ്ഘാടനം ചെയ്തു.

കേരള വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് പ്രസിഡന്റ് സി.എസ് ജോസ് പ്രതിഷേധ ജ്വാല ഫ്‌ളാഗ് ഓഫ് ചെ യ്തു. പാറത്തോട് പള്ളിവക പൂതാളിയിലെ കുരിശ് സാമൂഹ്യവിരുദ്ധര്‍ നശിപ്പിച്ചതും തുടര്‍ സംഭവങ്ങളും ഇനിയും ആവര്‍ത്തിക്കരുതെന്ന് നേതാക്കള്‍ ആവശ്യപ്പെട്ടു.

 പാറത്തോട് കേന്ദ്രീകരിച്ച് പോലീസ് സ്റ്റേഷന്‍ ആരംഭിക്കണമെന്നും യുവജനങ്ങളില്‍ വര്‍ധിച്ചുവരുന്ന ലഹരിയുടെ ഉപയോഗം നിയന്ത്രിക്കാന്‍ ഇടപെടല്‍ ഉണ്ടാകണമെന്നും പ്രതിഷേധ ജ്വാലയില്‍ ആവശ്യപ്പെട്ടു. പാറത്തോട്ടില്‍ നടന്ന സമാപന സമ്മേളനം ജനകീയ സമിതി മുഖ്യരക്ഷാധികാരി ഫാ. സെബാസ്റ്റ്യന്‍ കൊച്ചുപുരക്കല്‍ ഉദ്ഘാടനം ചെയ്തു. പാറത്തോട് ജനകീയ സമിതി ചെയര്‍മാന്‍ രാജു വീട്ടിക്കല്‍, ബിജു വള്ളോംപുരയിടം, ജോസഫ് സേവ്യര്‍ എന്നിവര്‍ പ്രതിഷേധ ജ്വാലയ്ക്ക് നേതൃത്വം നല്‍കി. സാമൂഹിക, സാംസ്‌കാരിക, സാമുദായിക സംഘടനാ പ്രതിനിധികളും നിരവധി ആളുകളും പ്രതിഷേധ ജ്വാലയില്‍ പങ്കെടുത്തു. പോലീസ് അടക്കമുള്ള അധികൃതരുടെ നിസംഗതയില്‍ ജനകീയ പ്രതിഷേധം അലയടിച്ചു.


Follow us on :

More in Related News