Tue Dec 12, 2023 10:56 PM 1ST
Location
Sign In
05 Jun 2024 18:55 IST
Share News :
പരപ്പനങ്ങാടി : ഗവ. സ്പെഷ്യൽ ടീച്ചേഴ്സ് ട്രെയിനിങ് സെന്റർ പരപ്പനങ്ങാടി 2021 - 2023 ബാച്ച് ഡിപ്ലോമ ഇൻ സ്പെഷ്യൽ എഡ്യുക്കേഷൻ വിദ്യാർത്ഥികളുടെ ബിരുദ ദാന ചടങ്ങ് പരപ്പനങ്ങാടി പുള്ളിക്കലകത്ത് പ്ലാസയിൽ വെച്ച് നടന്നു. 2021 - 2023 ബാച്ചിലെ 29 വിദ്യാർത്ഥികൾ ബിരുദ ദാന ചടങ്ങിൽ പങ്കെടുത്തു.
മറ്റു ജില്ലകളെ അപേക്ഷിച്ച് മലപ്പുറം ജില്ലയിൽ ഭിന്നശേഷിക്കാരുടെ തോത് താരതമ്യേന കൂടുതലാണ്. ഈ ഒരു കാരണം കൊണ്ട് തന്നെ പരപ്പനങ്ങാടി ചെട്ടിപ്പടിയിൽ പ്രവർത്തിക്കുന്ന ഗവ.സ്പെഷ്യൽ ടീച്ചേഴ്സ് ട്രെയിനിംഗ് സെൻ്റർ ഭിന്നശേഷി മേഖലയെ കുറിച്ച് പൊതു സമൂഹം അംഗീകരിക്കപ്പെടുന്ന രീതിയിൽ പൊതുസമൂഹം സമഗ്രമായ ചർച്ചകൾക്കും അഭിപ്രായ രൂപീകരണത്തിനും വിധേയമാവുന്ന തരത്തിൽ വ്യത്യസ്തമായ പ്രവർത്തനങ്ങൾ നടത്തി വരികയാണ്.
ബിരുദ ദാന ചടങ്ങിൽ കാലിക്കറ്റ് യൂണിവേഴ്സിറ്റി ഇ എം എം ആർ സി പ്രോഗ്രാം പ്രെഡ്യൂസർ സജീദ് നടുത്തൊടി മുഖ്യാതിഥിയായി. കേരള സംസ്ഥാന കൺസ്യൂമർ പ്രൊട്ടക്ഷൻ കൗൺസിൽ അംഗം നിയാസ് പുളിക്കലകത്ത്, ഡയറ്റ് മലപ്പുറം - തിരൂരിലെ സീനിയർ ലക്ച്ചറർ നിഷ പന്താവൂർ എന്നിവർ ആശംസകൾ അർപ്പിച്ചു. മലബാർ എഡ്യുക്കേഷൻ അക്കാദമി ചെയർമാനും, ഡിവിഷൻ 31-ലെ കൗൺസിലറുമായ തുടിശ്ശേരി കാർത്തികേയൻ അധ്യക്ഷത വഹിച്ചു. സെന്റർ കോ-ഡിനേറ്റർ ജിഷ. ടി സ്വാഗതം പറഞ്ഞു.
ഗവ. സ്പെഷ്യൽ ടീച്ചേഴ്സ് ട്രെയിനിങ് സെന്റർ അധ്യാപിക റൂബ ഹെന്ന, രജിത ടി.കെ, ലൈബ്രേറിയൻ ജിത്തു വിജയ്, ഗവ.മോഡൽ ലാബ് സ്കൂൾ അധ്യാപികമാരായ ഫാത്തിമ സുഹറ ശാരത്ത്, തുളസി. കെ, ജീവനക്കാരായ വരുൺ ടി, രഞ്ജിത്ത് കെ, മിഥുൻ . സി, സ്ഥിയ കെ എന്നിവർ ചടങ്ങിൽ പങ്കെടുത്തു
Follow us on :
Tags:
More in Related News
Please select your location.