Tue Dec 12, 2023 10:56 PM 1ST
Location
Sign In
11 Oct 2024 20:07 IST
Share News :
വടക്കേക്കര ഇനി സമ്പൂർണ്ണ ഡിജിറ്റൽ സാക്ഷരത പഞ്ചായത്ത്
പാവൂർ: സമ്പൂർണ്ണ ഡിജിറ്റൽ സാക്ഷരത നേടിയ പഞ്ചായത്തായി വടക്കേക്കരയെ പ്രഖ്യാപിച്ചു.
പഞ്ചായത്തിൻ്റെ നേതൃത്വത്തിൽ 20 വാർഡുകളിലും സർവ്വേ നടത്തി കണ്ടെത്തിയ പഠിതാക്കൾക്ക് ആവശ്യമായ പരിശീലനം നൽകിയിരുന്നു. തുടർന്ന് നടത്തിയ മൂല്യനിർണ്ണയത്തെ തുടർന്നാണ് അപൂർവ്വ നേട്ടം കൈവരിച്ചത്. സമ്പൂർണ്ണ ഡിജിറ്റൽ സാക്ഷരത പ്രഖ്യാപനം വടക്കേക്കര പഞ്ചായത്ത് പ്രസിഡൻ്റ് രശ്മി അനിൽകുമാർ നിർവ്വഹിച്ചു. വൈസ് പ്രസിഡൻ്റ് വി എസ് സന്തോഷ്, മിനി വർഗ്ഗീസ്, ലൈജു ജോസഫ്, ചിത്രലേഖ, പി എം ആൻ്റണി, ശ്രീദേവി സനോജ്, പി ബിനി എന്നിവർ സംസാരിച്ചു.
Follow us on :
Tags:
More in Related News
Please select your location.