Tue Dec 12, 2023 10:56 PM 1ST
Location
Sign In
07 May 2024 18:13 IST
Share News :
താമരശ്ശേരി:
ഭരതനാട്യത്തിൽ വിസ്മയം തീർത്ത താമരശ്ശേരി സ്വദേശിനി എസ്. തീർത്ഥയ്ക്ക് രുഗ്മിണി ദേവി അരുൺഡേൽ പുരസ്ക്കാർ സമ്മാനിച്ചു. നൃത്തസമുന്വയം കലാഗൃഹം കണ്ണൂർ ജവഹർ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച ആദിശങ്കരാ ഇൻ്റർനാഷണൽ ക്ലാസിക്കൽ ഡാൻസ് ഫെസ്റ്റിവൽ ആൻ്റ് കോമ്പിറ്റേഷനിലാണ് തീർത്ഥ ഭരതനാട്യത്തിൽ മികച്ച പ്രകടനം കാഴ്ചവെച്ചത്. നൃത്തസമുന്വയം കലാഗൃഹം
പ്രസിഡൻ്റ് കലാമണ്ഡലം സത്യവ്രതൻ, തിർത്ഥയ്ക്ക് രുഗ്മിണി ദേവി അരുൺഡേൽ പുരസ്ക്കാർ പുരസ്ക്കാരം സമ്മാനിച്ചു. ജനറൽ സെക്രട്ടറി പ്രസാദ് ഭാസ്ക്കര ഉൾപ്പെടെയുള്ളവർ ചടങ്ങിൽ പങ്കെടുത്തു.
ഉജ്ജ്വല ബാല്യം പുരസ്ക്കാര ജേതാവായ എസ്. തീർത്ഥ ഇന്റർ സ്കൂൾ പെയിന്റിങ് മത്സരത്തിൽ ഒന്നാം സ്ഥാനം നേടി ശ്രദ്ധ നേടിയിരുന്നു.
താമരശ്ശേരി ജി.വി.എച്ച്.എസിലെ പത്താം ക്ലാസ് വിദ്യാർത്ഥിനിയാണ് തീർത്ഥ. ചെറുപ്പം മുതൽ നൃത്തവും ചിത്രരചനയും അഭ്യസിച്ചു വരുന്ന തീർത്ഥയെ തേടി അർഹതക്കുള്ള അംഗീകാരമായി നിരവധി അംഗീകാരങ്ങൾ ലഭിച്ചിട്ടുണ്ട്. ജില്ലാ ,സംസ്ഥാന തല ചിത്രരചനാ മത്സരങ്ങളിലും നൃത്തമത്സരങ്ങളിലും കയ്യെഴുത്ത് മത്സരങ്ങളിലും ഈ കലാകാരി വിജയം സ്വന്തമാക്കിയിട്ടുണ്ട്.
താമരശ്ശേരി വെഴുപ്പൂർ ശങ്കരമ്പാത്ത് സായിലക്ഷ്മിയിൽ പി.എസ്.സി. ട്രെയിനർ പി. വിജേഷിൻ്റെയും താമരശ്ശേരി ചാവറ ഇ.എം. സ്കൂളിലെ അദ്ധ്യാപിക എം. ഷബ്നയുടെയുടെയും മകളാണ് തീർത്ഥ. എസ്. പുണ്യ സഹോദരിയാണ്.
Follow us on :
Tags:
More in Related News
Please select your location.