Tue Dec 12, 2023 10:56 PM 1ST
Location
Sign In
16 Jan 2025 14:40 IST
Share News :
കണ്ണൂർ: വിവാഹാഘോഷത്തിനിടെ ഉഗ്രശേഷിയുളള പടക്കം പൊട്ടിച്ചതിനെ തുടർന്ന് പിഞ്ചുകുഞ്ഞ് ഗുരുതരാവസ്ഥയിൽ. പാനൂർ തൃപ്പങ്ങോട്ടൂർ സ്വദേശികളായ അഷ്‌റഫ്- റഫാന ദമ്പതികളുടെ 22 ദിവസം മാത്രം പ്രായമുളള കുഞ്ഞാണ് അപസ്മാരമുൾപ്പെടെയുണ്ടായതിനെ തുടർന്ന് ചാല മിംമ്‌സ് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലുള്ളത്.
ഞായറാഴ്ചയും തിങ്കളാഴ്ചയുമായി സമീപത്തെ വീട്ടിൽ നടന്ന വിവാഹാഘോഷത്തിനിടെയാണ് സംഭവം. ഉഗ്രശേഷിയുളള പടക്കത്തിന്റെ ശബ്ദം കേട്ട് കുഞ്ഞിന്റെ ജീവൻ പോയെന്ന് കരുതിയെന്നും പൊട്ടിക്കരുതെന്ന് പറഞ്ഞിട്ടും വകവച്ചില്ലെന്നും കുഞ്ഞിനെ പരിചരിക്കുന്ന സ്ത്രീ പറയുന്നു.
പെട്ടന്നുണ്ടായ ശബ്ദത്തെ തുടർന്ന് ഞെട്ടിപ്പോയ കുഞ്ഞ് അൽപ്പനേരം വായയും കണ്ണും തുറന്ന നിലയിലായിരുന്നു. അൽപ്പസമയം കഴിഞ്ഞാണ് സ്വാഭാവിക നിലയിലേക്ക് എത്തിയതെന്നും കുടുംബം പറയുന്നു. തുടർന്ന് കുഞ്ഞിനെ ആശുപത്രിയിലേക്ക് പ്രവേശിപ്പിക്കുകയായിരുന്നു. നടപടിയാവശ്യപ്പെട്ട് കുടുംബം കൊളവല്ലൂർ പൊലീസിൽ പരാതി നൽകി.
മകൾക്ക് നീതി കിട്ടണമെന്നും കല്യാണാഘോഷത്തിന്റെ ഭാഗമായുളള ആഭാസം അവസാനിപ്പിക്കണമെന്നും കുഞ്ഞിന്റെ പിതാവ് അഷ്‌റഫ് പറയുന്നു. കല്ലിക്കണ്ടി മൗലോത്ത് ആനോളതിൽ മഹറൂഫിന്റെ കല്യാണത്തിനാണ് പടക്കം പൊട്ടിച്ചത്. വരൻ ഉൾപ്പെടെയുള്ളവർക്കെതിരെ കേസെടുക്കാനാണ് തീരുമാനമെന്ന് പൊലീസ് അറിയിച്ചു.
Follow us on :
Tags:
More in Related News
Please select your location.