Tue Dec 12, 2023 10:56 PM 1ST
Location
Sign In
06 Apr 2025 19:57 IST
Share News :
തിരൂരങ്ങാടി : മലപ്പുറം ജില്ലാ റവന്യൂ ഭരണത്തിൻ കീഴിലുള്ള എല്ലാ വകുപ്പുകളിലും ജോലി ക്രമീകരണ വ്യവസ്ഥ നിർത്തലാക്കി കൊണ്ട് ജില്ലാ കലക്ടറുടെയും ലാൻഡ് റവന്യൂ കമ്മീഷണറുടെയും ഉത്തരവുകൾക്ക് വില കൽപ്പിക്കാതെ പ്രവർത്തിക്കുന്നതായി വിവരാവകാശ രേഖ.
പൊതുപ്രവർത്തകനായ അബ്ദുൽ റഹീം പൂക്കത്ത് തിരൂരങ്ങാടി തഹസിൽദാർ ഓഫീസിൽ നൽകിയ വിവരാവകാശ അപേക്ഷയിലാണ് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവന്നിട്ടുള്ളത്. ജില്ലാ കലക്ടറുടെ ഉത്തരവ് പ്രകാരം മെയ് 23 മുതലുള്ള ഉത്തരവും ലാൻഡ് റവന്യൂ കമ്മീഷണറുടെ നവംബർ 23ലെ ഉത്തരവും പാലിക്കാതെയാണ് സംഘടനാ യൂണിയനുകളുടെ സമ്മർദ്ദത്തിൽ വേണ്ടപ്പെട്ടവരെ അവരവരുടെ താല്പര്യത്തിന് ജോലി ചെയ്യാൻ വിട്ടുകൊടുത്തുകൊണ്ടുള്ള നീക്കുപോക്കുകൾ നടത്തികൊണ്ടിരിക്കുന്നത്.
ഇതിൽ ബലിയാടവുന്നത് പാവപ്പെട്ട സാധാരണക്കാരായ ഉദ്യോഗാർത്ഥികളും 24 ഓളം ഉദ്യോഗാർദ്ധീകളാണ് ഇപ്പോഴും തിരുരങ്ങാടി തഹസിൽദാരുടെ കീഴിൽ സർക്കാർ ഉത്തരവുകൾ ലംഘിച്ചുകൊണ്ട് അനധികൃതമായി ജോലി ചെയ്തു കൊണ്ടിരിക്കുന്നത് വിവരാവകാശ രേഖ കാണിക്കുന്നത്. യൂണിയനുകളുടെ അതിപ്രസരവും സമ്മർദ്ദ തന്ത്രവും യൂണിയനുകൾക്ക് വേണ്ടപ്പെട്ടവരെ അവർക്ക് വേണ്ട സ്ഥലങ്ങളിൽ ജോലി ചെയ്യുന്നതിനുള്ള നീക്കുപോയിട്ടാണ് ഇതിനെ പൊതു ജനങ്ങൾ കാണുന്നത് വിവരാവകാശ രേഖയുടെ അടിസ്ഥാനത്തിൽ മലപ്പുറം ജില്ല കലക്ടറുടെ അധ്യക്ഷതയിൽ നടന്ന ജില്ലാ വിജിലൻസ് സമിതിയിൽ സമൂഹ്യപ്രവർത്തകനായ അബ്ദുൽ റഹീം പൂക്കത്ത് പരാതി നൽകിയതിനെത്തുടർന്ന് 26 ഓളം ജോലിക്കാരെ തിരിച്ചയച്ചുകൊണ്ട് തിരൂരങ്ങാടി തഹസിൽദാർ പി ഒ സാദിഖ് ഉത്തരവിറക്കി.
Follow us on :
Tags:
Please select your location.