Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഇടുക്കിയിൽ ലോട്ടറി നല്‍കുന്നതില്‍ അധികൃതരുടെ ഇരട്ടത്താപ്പ്

05 Nov 2024 12:24 IST

ജേർണലിസ്റ്റ്

Share News :

ഇടുക്കി: ലോട്ടറി തൊഴിലാളികള്‍ക്ക് ലോട്ടറി നല്‍കാതെ ലോട്ടറി ഓഫീസുകള്‍ കബിളിപ്പിക്കുന്നതായി പരാതി.ഇടുക്കി ജില്ലയില്‍ ലൈസന്‍സ് എടുത്ത് ലോട്ടറി കച്ചവടം നടത്തുന്ന തൊഴിലാളികള്‍ക്ക് ലോട്ടറി നല്‍കാതെ വന്‍കിട ഏജന്‍സികള്‍ക്ക് ആവശ്യാനുസൃതം ടിക്കറ്റുകള്‍ നല്‍കി തൊടുപുഴയിലെയും അടിമാലിയിലെയും ലോട്ടറി ഓഫീസുകളിലെ ജീവനക്കാര്‍ തൊഴിലാളി വഞ്ചന നടത്തുന്നതായി ലോട്ടറി തൊഴിലാളികള്‍ ആരോപിക്കുന്നു. ഇതു കാണിച്ച് ഇവര്‍ സംസ്ഥാന ലോട്ടറി ഡയറക്ടര്‍ക്കും ധനകാര്യ മന്ത്രിക്കും പരാതി നല്‍കിയിരിക്കുകയാണ്. ഇതുമൂലം ടിക്കറ്റിലെ നല്ല നമ്പറുകള്‍ നോക്കിയെടുക്കുന്ന ജനങ്ങള്‍ ചില്ലറ വില്‍പ്പന നടത്തുന്ന ഏജന്റുമാരില്‍ നിന്നും അകന്നുപോകുന്നു. സാധാരണക്കാരും, അംഗപരിമിതരുമാണ് ഇത്തരം പ്രശ്‌നം മൂലം വെട്ടിലാവുന്നതെന്ന് തൊഴിലാളികള്‍ പറയുന്നു.

Follow us on :

More in Related News