Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പാചകപുരക്ക് കല്ലിട്ടു

15 Jan 2025 22:25 IST

Anvar Kaitharam

Share News :

പാചകപുരക്ക് കല്ലിട്ടു


പറവൂർ: കൊടുവഴങ്ങ എസ്എൻ എൽപി സ്കൂളിൽ പുതുതായി നിർമ്മിക്കുന്ന പാചകപ്പുരയുടെ തറക്കല്ലിടൽ പഞ്ചായത്ത് പ്രസിഡൻ്റ് പി എം മനാഫ് നിർവ്വഹിച്ചു.

മന്ത്രി പി രാജീവ് നടപ്പിലാക്കുന്ന 'വിദ്യാർത്ഥികൾക്കൊപ്പം,' പദ്ധതിയുടെ ഭാഗമായാണ് പാചകപ്പുര നിർമ്മിക്കുന്നത്. നീറ്റ ജെലാറ്റിൻ കമ്പനിയുടെ സിഎസ്ആർ ഫണ്ടിൽ നിന്നും 21 ലക്ഷം രൂപ ചിലവിട്ടാണ് നിർമ്മാണം. സ്കൂൾ മാനേജർ ടി വി മോഹനൻ അധ്യക്ഷനായി. വിദ്യാർത്ഥികൾക്കുള്ള ഡൈനിംഗ് ഹാളും ഇതോടൊപ്പം നിർമിക്കും. എം വി ഉദയകുമാർ, സി എസ് സനൂപ്, പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ലത പുരുഷൻ, കെ ആർ രാമചന്ദ്രൻ, പി ആർ ജയകൃഷ്ണൻ, മിനി ബാബു, പി വി മോഹനൻ എന്നിവർ സംസാരിച്ചു.



Follow us on :

More in Related News