Tue Dec 12, 2023 10:56 PM 1ST

Location  

Sign In

40 വര്‍ഷങ്ങള്‍ക്ക് ശേഷം അവര്‍ ഒത്തുചേര്‍ന്നു

30 Sep 2024 18:15 IST

Anvar Kaitharam

Share News :

40 വര്‍ഷങ്ങള്‍ക്ക് ശേഷം അവര്‍ ഒത്തുചേര്‍ന്നു


പറവൂർ: അറ്റുപോയ സൗഹൃദം തിരികെ പിടിക്കാന്‍ നാല് പതിറ്റാണ്ടിനു ശേഷമവര്‍ ഒത്തുചേര്‍ന്നു.

കൈതാരം ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌ക്കൂളിലെ 1984-85 ബാച്ചിലെ എസ്.എസ്.എല്‍.സി. വിദ്യാര്‍ത്ഥികളായിരുന്നവരാണ് പ്രിയപ്പെട്ട അധ്യാപകര്‍ക്കും കുടുംബാംഗങ്ങള്‍ക്കുമൊപ്പം ഒത്തുകൂടിയത്. സ്‌ക്കൂളില്‍ നടന്ന ഒത്തുചേരല്‍ രാഷ്ട്രീയ നിരീക്ഷകനും ചിന്തകനുമായ എന്‍.എം. പിയേഴ്‌സണ്‍ ഉദ്ഘാടനം ചെയ്തു. ആബിദ സഗീര്‍ അധ്യക്ഷത വഹിച്ചു. അധ്യാപകരെ ആദരിക്കല്‍ ചടങ്ങ് സിനിമതാരം വിനോദ് കെടാമംഗലം ഉദ്ഘാടനം ചെയ്തു. ചീഫ് കോര്‍ഡിനേറ്റര്‍ കെ.വി. രാജശേഖരന്‍, പ്രധാനധ്യാപിക റാണി മേരി മാത, അന്‍വര്‍ കൈതാരം, കെ.എസ്. സാബുരാജ്, പി.വി. സന്തോഷ്‌കുമാര്‍, പി.ടി. ഗോപി, എസ്.കെ. ദിനേശ്, ബി. ജയപ്രകാശ്, എം.എന്‍. ജോയി എന്നിവര്‍ പ്രസംഗിച്ചു.


Follow us on :

More in Related News