Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഇടയാഴം കുടുംബാരോഗ്യകേന്ദ്രത്തിൻ്റെ പുതിയ മന്ദിരത്തിന്റെ ഉദ്ഘാടനം നാളെ (ഒക്ടോബർ 30) നടക്കും.

29 Oct 2024 23:28 IST

santhosh sharma.v

Share News :

വൈക്കം: വൈക്കം ബ്ലോക്ക് പഞ്ചായത്ത് സാമൂഹിക ആരോഗ്യ കേന്ദ്രം നാഷണൽ ഹെൽത്ത് മിഷൻ്റെ പ്രോജക്ടിൽ ഉൾപ്പെടുത്തി ബ്ലോക്ക് കുടുംബാരോഗ്യകേന്ദ്രമായി ഉയർത്തിയതിൻ്റെ പ്രഖ്യാപനവും

പുതിയ മന്ദിരത്തിന്റെ ഉദ്ഘാടനം നാളെ (ഒക്ടോബർ 30) നടക്കും.

രാവിലെ 11 ന് ഇടയാഴം സാമൂഹിക ആരോഗ്യകേന്ദ്രത്തിൽ നടക്കുന്ന ചടങ്ങിൽ ആരോഗ്യ വനിത ശിശു വികസന വകുപ്പ് മന്ത്രി വീണ ജോർജ് ഉദ്ഘാടനം നിർവ്വഹിക്കും.

സി.കെ. ആശ എം എൽ എ അദ്ധ്യക്ഷയാകും. കെ. ഫ്രാൻസിസ് ജോർജ് എം.പി മുഖ്യാതിഥിയായി പങ്കെടുക്കും.ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. വി. ബിന്ദു മുഖ്യ പ്രഭാഷണം നടത്തും.ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. എൻ. പ്രിയ റിപ്പോർട്ടും, എൻ.എച്ച്.എം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. വ്യാസ് സുകുമാരൻ പദ്ധതി വിശദീകരണവും നടത്തും. വൈക്കം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് അഡ്വ. കെ.കെ. രഞ്ജിത്ത്, മെഡിക്കൽ ഓഫീസർ ഡോ.കെ.ബി ഷാഹുൽ,

ത്രിതല പഞ്ചായത്ത് ജനപ്രതിനിധികൾ, ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ, ആശുപത്രി വികസന സമിതി അംഗങ്ങൾ, രാഷ്ട്രീയ സാമൂഹിക നേതാക്കൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുക്കും. സാമൂഹിക ആരോഗ്യകേന്ദ്രത്തിൽ എത്തുന്ന ആയിരക്കണക്കിന് ജനങ്ങൾക്ക് കൂടുതൽ മെച്ചപ്പെട്ട സേവനവും ചികിത്സാ സൗകര്യങ്ങളും ഉറപ്പുവരുത്തി പുതിയ ഒ.പി. ബ്ലോക്കും പ്രവർത്തനം ആരംഭിക്കും. 1,89,58000 രൂപ എൻ.എച്ച്. എം വിഹിതവും 37.5 ലക്ഷം രൂപ ബ്ലോക്ക് പഞ്ചായത്ത് വിഹിതവും 10 ലക്ഷം രൂപ ആർദ്രം മിഷൻ വിഹിതവും ഉൾപ്പടെ മൂന്നു കോടി മുപ്പത്തി ഏഴ് ലക്ഷം രൂപ ചെലവഴിച്ചാണ് പുതിയ മന്ദിരത്തിൻ്റെ നിർമ്മാണം പൂർത്തീകരിച്ചത്. കെട്ടിട നിർമ്മാണം പൂർത്തീകരിച്ച് മാസങ്ങൾ പിന്നിട്ടിട്ടും പുതിയ ആശുപത്രി മന്ദിരം തുറന്ന് കൊടുക്കാത്തതിൽ പ്രതിക്ഷേധിച്ച് വെച്ചൂർ ഐഎൻടിയുസി മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ പ്രതിക്ഷേധ ധർണ്ണ ഉൾപ്പടെ സമര പരിപാടികൾ കഴിഞ്ഞ ദിവസം സംഘടിപ്പിച്ചിരുന്നു.





Follow us on :

More in Related News