Tue Dec 12, 2023 10:56 PM 1ST

Location  

Sign In

സ്തുത്യർഹ സേവനത്തിനുള്ള രാഷ്ട്രപതിയുടെ മെഡൽ നേടിയ എം രാധാകൃഷ്ണനെ പള്ളിപ്പടി ജനകീയ സമിതി ആദരിച്ചു.

06 Feb 2025 22:51 IST

Jithu Vijay

Share News :

തിരൂരങ്ങാടി: രാഷ്ട്രപതിയുടെ കറക്ഷണൽ സർവ്വീസ് മെഡലിന് അർഹത നേടിയ പള്ളിപ്പടി സ്വദേശി എം.രാധാകൃഷ്ണനെ പള്ളിപ്പടി ജനകീയ സമിതി ആദരിച്ചു. എം രാധാകൃഷ്ണന് പള്ളിപ്പടി ജനകീയ സമിതി ചെയർമാൻ എം.പി സ്വാലിഹ് തങ്ങൾ മൊമൻ്റോ കൈമാറി. നാട്ടിലെ വിശിഷ്ട വ്യക്തിത്വങ്ങൾ രാധാ കൃഷ്ണനെ പൊന്നാട അണിയിച്ചു.


സ്നേഹാദര ചടങ്ങ് ജനകീയ സമിതി കൺവീനർ നൗഫൽ ഫാറൂഖ് ഉദ്ഘാടനം ചെയ്തു. ചെയർമാൻ എം പി സ്വാലിഹ് തങ്ങൾ അധ്യക്ഷം വഹിച്ചു. അഷ്റഫ് ടിഎം, ഷാജഹാൻ വിപി, അമീൻ, ശംസുദ്ധീൻ തോട്ടത്തിൽ, തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു. ഡോ: റഫീഖ് പുളിക്കലകത്ത് സ്വാഗതവും കുഞ്ഞുമുഹമ്മദ് പാലക്കാട്ട് നന്ദിയും പറഞ്ഞു. പരിപാടിക്ക് ധ്വനി സുന്ദരൻ ടീം ഇഷൽ വിരുന്നൊരുക്കി.

Follow us on :

More in Related News